ന്യൂദല്‍ഹി: തന്റെ മികവിനൊത്ത ജാവലിന്‍ ത്രോ കാഴ്ചവയ്ക്കാന്‍ ശാരീരിക ക്ഷമതയ്ക്കനുസരിച്ച് സാങ്കേതിക പിഴവുകള്‍ പരിഹരിക്കാനുണ്ടെന്ന് ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. അതിനുള്ള തയ്യാറെടുപ്പിലാണെന്നും താരം വ്യക്തമാക്കി.
തന്റെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. അതിനുള്ള ഒരുക്കത്തിലാണിപ്പോള്‍, താരം പറഞ്ഞു. ഈ സീസണില്‍ തന്നെ തന്റെ മികച്ച പ്രകടനം ഉണ്ടാകുമെന്നും താരം പറഞ്ഞു. കാലുകളിലാണ് ശ്രദ്ധ പുലര്‍ത്തേണ്ടത്. തന്റെ ലെഗ് വര്‍ക്ക് അത്രയ്ക്ക് മികച്ചതല്ലെന്ന് മനസ്സിലാക്കിയിരിക്കുന്നു. പരിശീലകന് അക്കാര്യം വ്യക്തമാക്കി കഴിഞ്ഞു. ശരീര ഭാരത്തിന്റെ 60 ശതമാനം അരയ്ക്ക് താഴെയാണ് വരുന്നത്. അതിനാ
ല്‍ റണ്ണപ്പിലും മറ്റും ലെഗ് വര്‍ക്ക് കുറേ പരിഹരിക്കാനുണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണെന്ന് താരം അറിയിച്ചു. ഏഷ്യന്‍ ഗെയിംസിന് ഇറങ്ങുമ്പോള്‍ പരിശീലനത്തില്‍ ഒട്ടും തൃപ്തനായിരുന്നില്ലെന്നും ചോപ്ര വ്യക്തമാക്കി.
ടോക്കിയോ ഓളിംപിക്സില്‍ ജാവലിന്‍ ത്രോയിലൂടെ ഭാരതത്തിനായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ആദ്യ സ്വര്‍ണം നേടിത്തന്ന നീരജ് ഇക്കൊല്ലം ബുഡാപെസ്റ്റില്‍ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിനായി ആദ്യ സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. 88.77 മീറ്റര്‍ ദൂരത്തിലേക്കെറിഞ്ഞായിരുന്നു ആ സ്വര്‍ണ നേട്ടം. ഇതിലൂടെ നീരജ് പാരിസ് ഒളിംപി
ക്സിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഭാരതത്തിന്റെ രണ്ടാം നമ്പര്‍ ജാവലിന്‍ ത്രോ താരം കിഷോര്‍ ജെനയും പാരിസ് ഒളിംപിക്സിലേക്ക് യോഗ്യത നേടിയെടുത്തു. ഹാങ്ചൊ ഏഷ്യന്‍ ഗെയിംസില്‍ നീരജിന് പിന്നില്‍ രണ്ടാം സ്ഥാനം ഫിനിഷ് ചെയ്ത് വെള്ളി നേടിയ താരമാണ് കിഷോര്‍ ജെന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: