പൂനെ: ക്രിക്കറ്റ് ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കി. ഇന്നലെ നടന്ന കളിയില്‍ ദക്ഷിണാഫ്രിക്ക മുന്നില്‍വച്ച 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 35.3 ഓവറില്‍ 167 റണ്‍സില്‍ എല്ലാവരും പുറത്തായി.
വമ്പന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന് പിടിച്ചുനില്‍ക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരായ മാര്‍കോ ജാന്‍സെനും കേശവ് മഹാരാജും ചേര്‍ന്ന് ന്യൂസിലന്‍ഡ് ബാറ്റര്‍മാരെ എറിഞ്ഞു തീര്‍ത്തു. കിവീസിന്റെ മുന്തിയ ബാറ്റിങ് നിര ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിന് മുന്നില്‍ തകര്‍ന്ന് വീഴുകയായിരുന്നു. ഗ്ലെന്‍ ഫിലിപ്സ് അര്‍ദ്ധസെഞ്ചുറിയുമായി(60) പൊരുതി നോക്കിയെങ്കിലും ഒറ്റപ്പെട്ട പോരാട്ടമായി ഒതുങ്ങി. മറ്റ് ബാറ്റര്‍മാരില്‍ ഓപ്പണര്‍ വില്‍ യങ്(33), ഡാരില്‍ മിച്ചല്‍(24) ഇവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും പുറത്തെടുത്തത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മഹാരാജ് നാല് വിക്കറ്റെടുത്തപ്പോള്‍ ജാന്സെന് മൂന്ന് വിക്കറ്റ് നേടി. ജെറാള്‍ഡ് കോയെറ്റ്സീ രണ്ട് വിക്കറ്റും കാഗിസോ റബാഡ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നേടിയ കിവീസ് നായകന് ടോം ലാതം ബോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ക്രീസിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ സംഹാര താണ്ഡവമാടിയപ്പോള്‍ പിറന്നത് രണ്ട് സെഞ്ചുറികള്‍. ക്വിന്റണ്‍ ഡി കോും(114) വാന്‍ ഡെര്‍ ഡൂസനും(133) മുന്നില്‍ നിന്ന് നയിച്ചു. അര്‍ദ്ധസെഞ്ചുറി പ്രകടനവുമായി ഡേവിഡ് മില്ലറും(53) തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: