ഭര്ഗഃ അര്‍ത്ഥ വിശദീകരണം
‘അവിദ്യാ ദോഷ ഭര്ജനാത്മക
ജ്ഞാനൈകവിഷയത്വം’
(ശങ്കര. മഹീധര)
അവിദ്യയില്‍ നിന്നുണ്ടായ ദോഷങ്ങളെ നശിപ്പിക്കുന്നതും ഒരേ ഒരു കേവലജ്ഞാനസ്വരൂപവുമാകുന്നു.
‘ഭഞ്ജന്തി പാപാനി
സംസാരജന്മമരണാദി
ദുഃഖമൂലാനി യേന അസൗ ഭര്ഗഃ’
(സം. ഭാ.)
യാതൊന്നാണോ ലോകത്തിലെ ജന്മം, മൃത്യു മുതലായ ദുഃഖങ്ങളുടെ മൂലകാരണമായ പാപങ്ങളെ നശിപ്പിക്കുന്നത്, അതു ഭര്‍ഗമാകുന്നു.
‘ഭര്ഗോളവിദ്യാതത്കാര്യ
യോര്ഭര്ജനാദ് ഭര്ഗഃ’
സ്വയംജേ്യാതിഃ പരബ്രഹ്മാത്മകം തേജഃ’
(സായണ. വിദ്യാരണ്യ. ഭട്ടോജി ദീ)
അവിദ്യയെയും അതിന്റെ പ്രവര്‍ത്തനങ്ങളെയും നശിപ്പിക്കുന്നതിനാല്‍ ഭര്‍ഗമാകുന്നു. അതു സ്വയം ജ്യോതിസ്സായ പരബ്രഹ്മതേജസ്സാകുന്നു.
‘ഭര്ഗസ്തേജഃ പ്രകാശഃ
പ്രകാശോ ജ്ഞാനം
യന്നിരുപദ്രവം നിഷ്പാപം
നിര്‍ഗുണം ശുദ്ധം സകല
ദോഷരഹിതം പക്വം പരമാര്‍ത്ഥ
വിജ്ഞാനം സ്വരൂപം തദ്ഭര്ഗഃ’
(നിരുക്തേ താരാനാഥഃ)
ഭര്ഗം തേജസ്സാകുന്നു, പ്രകാശമയമാകുന്നു. യാതൊന്നു ഉപദ്രവരഹിതവും, പാപരഹിതവും, നിര്‍ഗുണവും, ശുദ്ധവും, സകലദോഷരഹിതവും, പരിപക്വവും, പരമാര്‍ത്ഥവും, ജ്ഞാനസ്വരൂപവുമാകുന്നുവോ, അതാണ് ഭര്ഗം.
‘പ്രകാശപ്രദാനേന ജഗതോ
ബാഹ്യഭ്യന്തര തമോ
ഭഞ്ജകസ്യാദ് ഭര്ഗഃ ‘(വരദരാജ)
പ്രകാശത്താല്‍ ലോകത്തിന്റെ ബാഹ്യവും ആന്തരികവുമായ അന്ധകാരം നശിപ്പിക്കുന്നതു യാതൊന്നാണോ അതാണ് ഭര്ഗം.
‘ഭ്രസ്ജ പാകേ ഭവേദ്ധാതുര്
യസ്മാത്പചയതേ ഹ്യസൗ
ഭ്രാജതേ ദ്വീപ്യതേ
യസ്മാജ്ജഗതന്തേ ഹരത്യപി’
(വൃ.യോ. യാജ്ഞ. അ. 9/52/53)
ദഹനം നടത്തുക എന്ന അര്‍ത്ഥത്തില്‍ ഭ്രസ്ജ ധാതുരൂപത്തില്‍ നിന്നും ഭര്ഗം എന്ന പദം ഉണ്ടാകുന്നു. അതിനാല്‍ ദഹിപ്പിക്കുകയും ലോകത്തെ പ്രകാശിപ്പിക്കുകയും ഒടുവില്‍ ലയിപ്പിക്കുകയും ചെയ്യുന്നത് യാതൊന്നാണോ അതു ഭര്‍ഗമാകുന്നു.
‘പ്രകാശരൂപം യത്പ്രകാശേന
സര്വ്വപ്രകാശഃ പ്രകാശതേ’
പ്രകാശമയമായ യാതൊന്നിന്റെ പ്രകാശത്താല്‍ സകല പ്രകാശത്തെയും പ്രകാശിപ്പിക്കുന്നതെന്തോ അതു ഭര്ഗമാണ്.
‘ന തത്ര സൂര്യോ ഭാതി ന ചന്ദ്രതാരകം
നേമാ വിദ്യുതോ ഭാന്തി കുതോ ള യമഗ്നിഃ
തമേവ ഭാന്തമനുഭാതി സര്‍വ്വം
തസ്യ ഭാസാ സര്‍വ്വമിദം വിഭാതി’” (കഠോപനിഷത്)
അവിടെ സൂര്യന് പ്രകാശിക്കുന്നില്ല; ചന്ദ്രന് പ്രകാശിക്കുന്നില്ല; നക്ഷത്രങ്ങളോ, വൈദ്യുതിയോ പ്രകാശിക്കുന്നില്ല; പിന്നെ അഗ്നി എങ്ങനെയാണ് അവിടെ പ്രകാശിക്കുക? എപ്പോള്‍ അതു പ്രകാശിക്കുന്നുവോ, അതിന്റെ പ്രകാശത്താല്‍ സമസ്തവും പ്രകാശമയമാകുന്നുവോ, അങ്ങനെ ഉള്ളത് യാതൊന്നാണോ അതാണ് ഭര്ഗം.
‘ഭേതി ഭാസയതേ ലോകാന്
രതിരഞ്ജയതേ പ്രജാ
ഗ ഇത്യാഗച്ഛതേളജസ്രം
ഭര്ഗാത്ഭര്ഗ ഉച്യതേ’
(വൃ. യോ. യാജ്ഞ. അ. 9)
ഭ സര്‍വ്വലോകങ്ങളും പ്രകാശിപ്പിക്കുന്നു. ര പ്രജകളെ രഞ്ജിപ്പിക്കുന്നു, ആനന്ദിപ്പിക്കുന്നു. ഗ വീണ്ടും വീണ്ടും ലയിപ്പിക്കുന്നു. ഇക്കാരണത്താല്‍ ഭര്ഗം എന്നു പറയപ്പെടുന്നു.
‘ഭ ഭാസയതീ മാം ലോകാനിതി
ര രഞ്ജയതി ഇമാനി ഭൂതാനി
ഗ ഗച്ഛന്ത്യസ്മിന്നോ ഗച്ഛന്ത്യസ്മാദിഭിഃ
പ്രജാസ്തസ്മാദ് ഭാരണത്വാദ് ഭര്ഗഃ’
(മൈത്ര്യൂപനിഷത്ത്)
ഭകാരം സമസ്ത ലോകങ്ങളെയും പ്രകാശിപ്പിക്കുന്നു, രകാരം പ്രാണികളെ ആനന്ദിപ്പിക്കുന്നു. യാതൊരു ആത്മാവില്‍ പ്രജകള്‍ പ്രളയ കാലത്ത് ലയിക്കുകയും യാതൊന്നില്‍ നിന്നു സൃഷ്ടികാലത്തു ഉത്ഭവിക്കുകയും ചെയ്യുന്നുവോ അതു ഗകാരമാകുന്നു. ഇക്കാരണത്താല്‍ ഭര്ഗം എന്നു പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: