Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഋഗ്വേദസംഹിതയിലെ ആചാരവിവരണങ്ങള്‍

ശ്രേഷ്ഠം സനാതന പൈതൃകം

പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി by പ്രൊഫ. കെ. കെ. കൃഷ്ണന്‍ നമ്പൂതിരി
Nov 2, 2023, 01:14 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ശ്രാദ്ധം, ശവസംസ്‌ക്കാരം, വിവാഹം തുടങ്ങിയ ചില ആചാരങ്ങളെ വിവരിക്കുന്ന ഭാഗങ്ങളും ദാനസ്തുതികള്‍, ദ്യൂതനിന്ദ തുടങ്ങിയവ അടങ്ങുന്ന സൂക്തങ്ങളും ഋഗ്വേദസംഹിതയിലുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ കഥാഖ്യാനങ്ങളെന്ന് പറയാവുന്ന മന്ത്രഭാഗങ്ങളും തികച്ചും ദാര്‍ശനികമായ ഗഹനചിന്തകള്‍ പ്രതിഫലിപ്പിക്കുന്ന മന്ത്രങ്ങളും അവിടവിടെ കാണാവുന്നതാണ്. ഇവയില്‍ മുഖ്യമായ ചിലതിനെ പറ്റി, വളരെ സാമാന്യവും സംക്ഷി
പ്തവുമായ ചില വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

ശ്രാദ്ധസൂക്തങ്ങള്‍

ഋഗ്വേദസംഹിതയിലെ, 1,6,7 ഈ മണ്ഡലങ്ങളിലെല്ലാം ശ്രാദ്ധസൂക്തങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവയിലെല്ലാം മര്‍മസ്പര്‍ശികളായ മന്ത്രങ്ങള്‍ കൊണ്ട് പൂര്‍വപിതാക്കന്മാരെ സ്തുതിക്കുന്നു. തനിക്ക് ജ്ഞാതരും അജ്ഞാതരും ദേവത്വത്തെ പ്രാപിച്ചവരുമായ പിതാക്കന്മാര്‍ മാത്രമല്ല, അടുത്തകാലത്ത് പിതൃത്വം പ്രാപിച്ചവരായ സകല പിതാക്കളും തന്റെ ശ്രാദ്ധവേദിയില്‍ സന്നിഹിതരാകണമെന്നും അവരെക്കൂട്ടിക്കൊണ്ട് യജ്ഞാശ്വങ്ങളില്‍ കയറി അഗ്നിദേവന്‍ എത്തിച്ചേരണമെന്നും ഉത്തമ, മധ്യമ, അധമന്മാരായ എല്ലാ പിതൃക്കളും (ശ്രൗതകര്‍മങ്ങള്‍ അനുഷ്ഠിച്ച്, പിതൃത്വം പ്രാപിച്ചവര്‍ ഉത്തമന്മാര്‍, സ്മാര്‍ത്തകര്‍മ്മങ്ങള്‍ മാത്രം ചെയ്ത് പിതൃത്വം നേടിയവര്‍ മധ്യമന്മാര്‍, സംസ്‌ക്കാര വികലന്മാരായി പിതൃത്വം പ്രാപിച്ചവര്‍ അധമന്മാര്‍) യഥായോഗ്യം താന്‍ നല്കുന്ന ഹവിസ്സ്, സ്വീകരിച്ച് ഔല്‍കൃഷ്ട്യം പ്രാപിക്കണമെന്നുമാണ് പ്രാര്‍ഥിക്കുന്നത്.

മറ്റൊരിടത്ത് ശവസംസ്‌ക്കാരങ്ങള്‍ വിവരിച്ചിരിക്കുന്നതും കാണാവുന്നതാണ്. അക്കാലത്തെ ജനങ്ങളുടെ പരലോക സംബന്ധമായ ധാരണങ്ങള്‍ മനസ്സിലാക്കുന്നതിനും ഈ മന്ത്രങ്ങളിലെ പ്രതിപാദ്യം സഹായകമാണ്.

പ്രസ്തുത മന്ത്രങ്ങളില്‍ യമന്റെ രൂപം, അദ്ദേഹത്തിന്റെ ലോകം, അങ്ങോട്ട് എത്തുന്നതിനുള്ള മാര്‍ഗം ഇവയൊക്കെ വിവരിച്ചിരിക്കുന്നു. പരേതാത്മാവിനോട് യമലോകത്തില്‍ അവിടെയുള്ള പിതൃക്കളേയും യമനേയും കാണമെണന്നും താന്‍ ചെയ്തിട്ടുള്ള പുണ്യകര്‍മങ്ങള്‍ അടിസ്ഥാനപ്പെടുത്തി നല്ല കോമളമായ ശരീരവും താമസൗകര്യവും ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചിരിക്കുന്നു.

ദ്യൂതനിന്ദ

ഋഗ്വേദത്തിലെ മറ്റൊരു സരസമായ ഭാഗം ചൂതാട്ടത്തെ നിന്ദിക്കുന്ന സന്ദര്‍ഭമാണ്. ‘ചൂതാട്ടക്കാരന്റെ വിഷാദം’ എന്ന പേരില്‍ ഈ സൂക്തം പ്രസിദ്ധമാണ്. പശ്ചാത്താപവിവശനായ ചൂതുകളിക്കാരന്‍ ആദ്യം തന്റെ പഴയ ചൂതുകളി ഭ്രാന്തിനെപ്പറ്റി വിവരിക്കുന്നു. പകിടകള്‍ കൈയിലിട്ട് ഉരുട്ടി ഒന്നിച്ച് ചൂതുപലകയിലേക്ക് എറിയുമ്പോഴുണ്ടാകുന്ന മുഴക്കം അയാളുടെ ഹൃദയത്തെ ചൂതുകളിയിലേക്ക് വല്ലാതെ ആകര്‍ഷിച്ചിരുന്നത്രേ. അങ്ങനെ അയാള്‍ വീണ്ടും വീണ്ടും ആകൃഷ്ടനായി ചൂതുകളിയില്‍ ഏര്‍പ്പെട്ട് എല്ലാം പണയപ്പെടുത്തി വളരെ വേഗം നിസ്വനായിത്തീരുന്നു. ചൂതാട്ടക്കാരന് ഒരു സുഹൃത്തും സ്വന്തമായി ഇല്ല. മാതാപിതാക്കള്‍ അയാളെ തള്ളിപ്പറയുന്നു. സഹോദരന്മാര്‍ അയാളെ പരിചയമില്ലെന്നു നടിക്കുകയും അയാള്‍ മറ്റെവിടേക്കെങ്കിലും കടന്നു പോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്യുന്നു. അവസാനം അയാള്‍ തന്റെ ഗതികേടിനെപ്പറ്റി ചിന്തിച്ച് പശ്ചാത്തപിക്കുകയും മറ്റുള്ളവര്‍ ശപ്തമായ ഈ കളി കളിക്കരുതെന്ന് വിലക്കുകയും കൃഷി ചെയ്ത് ജീവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.

‘അക്ഷൈര്‍മാദീവ്യഃ കൃഷിമത് കൃഷസ്വ’
(ഋക് 10 സൂ 34 മ 13)
ഈ സൂക്തം അന്നത്തെ ജനങ്ങളുടെ വിനോദോപാധികളെപ്പറ്റി ഒരു ഏകദേശരൂപം നല്കുന്നതാണ്.

ദാനസ്തുതികള്‍

ഇനി ഋഗ്വേദത്തില്‍ പലയിടത്തും കാണപ്പെടുന്ന ദാനസ്തുതികളെപ്പറ്റിയാണ് പരാമര്‍ശിക്കേണ്ടത്. ആകെ 68 ദാനസ്തുതിപരങ്ങളായ സൂക്തങ്ങള്‍ ഋഗ്വേദത്തിലുണ്ട്. ചായമാനന്റെ ദാനങ്ങളെ പുകഴ്‌ത്തുന്ന ഭാഗം (ആറാം മണ്ഡലം) പ്രകണ്വന്‍ എന്ന വ്യക്തിയുടെ ദാനങ്ങളെ സ്തുതിക്കുന്നത് (എട്ടാം മണ്ഡലം) സാവര്‍ണിയുടെ ദാനസ്തുതി (പത്താം മണ്ഡലം) ഇങ്ങനെ പലതും വിസ്തരിച്ചു തന്നെ വിവരിക്കപ്പെടുന്നുണ്ട്. പ്രസ്തുത വ്യക്തികള്‍ അക്കാലത്തെ രാജാക്കന്മാരോ പ്രഭുക്കന്മാരോ ആയിരുന്നിരിക്കാം. ആരായിരുന്നാലും അവരുടെയെല്ലാം ദാനത്തിന്റെ മഹിമ വിവരിക്കുകയും ദാനം നല്കുന്നത് വളരെ ഉത്കൃഷ്ടമായ സ്വഭാവവിശേഷമാണെന്ന് സമര്‍ത്ഥിക്കുകയും ദാനം നല്കാത്തവന്‍ പാപിയാണെന്ന് വിധിക്കുകയും മറ്റും ചെയ്യുന്ന ഭാഗങ്ങള്‍ സംഹിതയില്‍ കാണാവുന്നതാണ്. മിത്രത്തിന് ദാനം നല്കാത്തയാള്‍ യഥാര്‍ഥ മിത്രമല്ല, എന്നും അവിടെ പറഞ്ഞിരിക്കുന്നു.
‘ന സ സഖാ യോ ന ദദാതി സഖ്യേ’
(തുടരും)

 

Tags: HinduismRigvedaRigveda Samhitaശ്രേഷ്ഠം സനാതന പൈതൃകം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുലിനെ ഹിന്ദുമതത്തിൽ നിന്ന് പുറത്താക്കിയതായി ശങ്കരാചാര്യ സ്വാമി ; പുരോഹിതന്മാർ രാഹുലിനായി പൂജകൾ നടത്തില്ല : ക്ഷേത്രങ്ങളിൽ നിന്ന് വിലക്കുമെന്നും സൂചന

Kerala

മാര്‍പാപ്പയ്‌ക്ക് ഋഗ്വേദം സമ്മാനിച്ചപ്പോള്‍

Entertainment

ഹിന്ദു വിരുദ്ധ സിനിമകൾക്കുള്ള കൈയ്യടി ഭയക്കണം;സംവിധായകൻ രാമസിംഹൻ

Samskriti

വേദപഠനത്തിലെ കാലാന്തരമാറ്റങ്ങള്‍

Samskriti

മഹിതജീവിതം

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies