തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 83 നഴ്സിങ് ഓഫീസര്‍മാര്‍ അനധികൃത അവധിയെടുത്ത് വിദേശ രാജ്യങ്ങളില്‍ ജോലിയില്‍. നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. പകരം നിയമനം പോലും ഇല്ലാതെ വന്നതോടെ മെഡിക്കല്‍ കോളജുകളിലെ നഴ്സിങ് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം അവതാളത്തിലായി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ നഴ്സിങ് ഓഫീസര്‍/നഴ്സിങ് ഗ്രേഡ് 1 തസ്തികയിലുള്ളവരാണ് അനധികൃത അവധിയിലുള്ളതെന്ന് വിവരാവകാശ രേഖകള്‍ പറയുന്നു. തൃശ്ശൂര്‍-7, കോട്ടയം-29, തിരുവനന്തപുരം-18, കോഴിക്കോട്-20, ആലപ്പുഴ-7, കൊല്ലം-2 എന്നിങ്ങനെയാണ് അവധിയിലുള്ളവരുടെ എണ്ണം.
അനധികൃത അവധിയെടുക്കുന്നവര്‍ക്ക് നോട്ടീസ് നല്കി അച്ചടക്കനടപടി സ്വീകരിക്കുകയും സര്‍വീസില്‍ നിന്നും പുറത്താക്കുകയും വേണമെന്നാണ് ചട്ടം. തുടര്‍ന്ന് പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണം. 2020 ല്‍ അനധികൃത അവധിയെടുത്ത ഡോക്ടര്‍മാരുള്‍പ്പെടെ നാനൂറിലേറെ പേരെ പിരിച്ചുവിട്ടിരുന്നു.
അനധികൃത അവധിയിലുള്ളവര്‍ക്കെതിരെ അതിവേഗം നടപടി സ്വീകരിക്കാന്‍ അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിര്‍ദേശിച്ചതുമാണ്. എന്നാല്‍ നിര്‍ദേശം കടലാസിലൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: