തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ തന്നെ കോഴിക്കോടിന് യുനെസ്കോയുടെ സാഹിത്യത്തിന്റെ നഗരം എന്ന പദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. മലയാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാവുന്ന മറ്റൊരു നാഴികക്കല്ലാണിത്.
Today, on Kerala Piravi Day, we have achieved another milestone of which Malayalis can be extremely proud. Undoubtedly, Kozhikode has been honored with the title of "City of Literature" by UNESCO. It can be said without a doubt that Kozhikode's literary endeavors were initiated… pic.twitter.com/oqjcBAGUnD
— K Surendran (@surendranbjp) November 1, 2023
അമൂല്യമായ സംഭാവനകള്‍ നല്‍കിയവരുടെ സാഹിത്യ പരിശ്രമങ്ങളാണ് കോഴിക്കോടിന് ഈ പദവി നല്കിയതെന്നതില് സംശയമില്ല. എസ്.കെ. പൊറ്റേക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, യു.എ. ഖാദര്‍ എന്നിവര്‍ക്കൊപ്പം മറ്റ് നിരവധി പ്രതിഭാശാലികള്‍ അമൂല്യസംഭവനകള് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ചും അമ്മ മലയാളത്തെയും ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതുണ്ട്. – സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: