എസ്ബിഐ കാര്‍ഡും റിലയന്‍സ് റീട്ടെയിലും ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ‘റിലയന്‍സ് എസ്ബിഐ കാര്‍ഡ്’ പുറത്തിറക്കി. റിലയന്‍സ് എസ്ബിഐ കാര്‍ഡ്, റിലയന്‍സ് എസ്ബിഐ കാര്‍ഡ് പ്രൈം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് കോ-ബ്രാന്‍ഡഡ് കാര്‍ഡ് പുറത്തിറക്കിയിരിക്കുന്നത്.
വസ്ത്രങ്ങള്‍ മുതല്‍ പലചരക്ക് സാധനങ്ങള്‍, ഇലക്ട്രോണിക്സ്, ഫാര്‍മ, ഫര്‍ണിച്ചര്‍, ആഭരണങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ളവക്ക് റിലയന്‍സ് റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളിലെല്ലാം പ്രത്യേക കിഴിവ് ലഭിക്കും. മുകേഷ് അംബാനിയുടെ റീട്ടെയിൽ സംരംഭമായ റിലയൻസ് റീട്ടെയിലിന്റെ വൗച്ചറുകളും ഈ ഓഫറിൽ ഉൾപ്പെടും. ജിയോമാർട്ട്, അജിയോ, അർബൻ ലാഡർ, ട്രെൻഡ്സ് തുടങ്ങിയ റിലയൻസ് നെറ്റ്വർക്കിലുടനീളം വൻ ഓഫറുകൾ ഈ കാർഡ് വഴി ലഭിക്കുമെന്നാണ് വിവരം. കോ-ബ്രാൻഡസ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് വൻ കിഴിവുകൾ ഓൺലൈനിലും ലഭിച്ചേക്കും.
റിലയന്‍സ് എസ്ബിഐ കാര്‍ഡ് പ്രൈമിന്റെ വാര്‍ഷിക ഫീസ് 2,999 രൂപയും, റിലയന്‍സ് എസ്ബിഐ കാര്‍ഡിന് 499 രൂപയുമാണ്. റിലയന്‍സ് എസ്ബിഐ കാര്‍ഡ് പ്രൈമില്‍ 3,00,000 രൂപയും റിലയന്‍സ് എസ്ബിഐ കാര്‍ഡില്‍ 1,00,000 രൂപയും ഷോപ്പിംഗ് ചെയ്താല്‍ കാര്‍ഡ് ഉടമകള്‍ക്ക് പുതുക്കല്‍ ഫീസ് ഇളവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: