ബാങ്കോക്ക്: നവംബര്‍ 10 മുതല്‍ ആറ് മാസത്തേക്ക് ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ക്ക് തായ്ലന്ഡിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
2024 മെയ് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമപ്രകാരം ഇന്ത്യ നിന്നും തായ്വാനില് നിന്നുമുള്ള വിനോദസഞ്ചാരികളെ 30 ദിവസം വരെ തായ്ലന്ഡില് താമസിക്കാന്‍ എന്‍ട്രി വിസ ആവശ്യപ്പെടുന്നതില്‍ നിന്ന് ഒഴിവാക്കാമെന്ന് സമ്മതിച്ച തായ് കാബിനറ്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രഖ്യാപനം ഉണ്ടായതെന്ന് തായ് പിബിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
തായ്ലന്‍ഡിന്റെ പൊതു സേവന ബ്രോഡ്കാസ്റ്ററാണ് തായ് പിബിഎസ് വേള്‍ഡ്. തായ്ലന്‍ഡിന്റെ നിലവിലുള്ള നയം 59 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശന വിസയില്ലാതെ പ്രവേശിക്കാന്‍ അനുവദിക്കുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ ഡാറ്റ ഏകദേശം 1.26 ദശലക്ഷം ഇന്ത്യക്കാരാണ് തായ്ലന്ഡില് സഞ്ചാരികളായി എത്തിയത്. ഈ വര്‍ഷം അവസാനത്തോടെ ഈ എണ്ണം ഏകദേശം 1.55 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിനോദസഞ്ചാരികള്‍, തായ്ലന്ഡില് 7-8 ദിവസത്തെ തങ്ങുമ്പോള്‍ ഒരാള്‍ക്ക് ശരാശരി 41,000 ബാറ്റ് ചെലവഴിക്കുന്നതായി തായ് പിബിഎന്‍ വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. സമാനമായി തായ്വാന് വിനോദസഞ്ചാരികളും തായ്ലന്‍ഡിന്റെ ടൂറിസം മേഖലയില്‍ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനത്തോടെ, ഏകദേശം 7,00,000 തായ്വാനീസ് വിനോദസഞ്ചാരികള്‍ തായ്ലന്ഡ് സന്ദര്‍ശിച്ചിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു, ഇത് കോവിഡ് മഹാമാരിക്കുമുമ്പ് 2019ല്‍ ഏകദേശം 7,80,000 ആയിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയുള്‍പ്പെടയുള്ള ആറ് രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം ശ്രീലങ്ക പ്രഖ്യാപിച്ചത്. ഒരു പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. ഇത് 2024 മാര്‍ച്ച് 31 വരെ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: