ന്യൂദല്‍ഹി: ഇത്രയും വലിയ ഒരു രാജ്യത്തെ ഒന്നിപ്പിച്ചതില് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പങ്ക് അവിസ്മരണീയമായണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ . സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ രാജ്യം ശിഥിലമാകാന്‍ വിട്ടുകൊടുത്താണ് ഇന്ത്യ വിട്ടത്.
എന്നാല്‍ ഉരുക്കുമനുഷ്യന് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ 550-ലധികം നാട്ടുരാജ്യങ്ങളെ ഏകോപിപ്പിച്ച് ഇന്ത്യയുടെ ഭൂപടമുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.ദേശീയ ഏകതാ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ ന്യൂദഹിയിലെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ നിന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ഏകതയ്ക്കായുളള ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു.
അമിത്ഷാ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേന്ദ്രമന്ത്രിമാരായ അനുരാഗ് സിംഗ് താക്കൂര്‍, നിത്യാനന്ദ് റായ്, നിഷിത് പ്രമാണിക്, അജയ് കുമാര്‍ മിശ്ര, മീനാക്ഷി ലേഖി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: