ന്യൂദൽഹി : സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ ശ്രദ്ധാഞ്‌ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ അജയ്യമായ ആവേശവും ദർശനാത്മകമായ രാഷ്‌ട്രതന്ത്രവും അസാധാരണമായ സമർപ്പണവും വഴിയാണ് സർദാർ പട്ടേൽ നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തിയതെന്ന് പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു.
“സർദാർ പട്ടേലിന്റെ ജയന്തി ദിനത്തിൽ, അദ്ദേഹത്തിന്റെ അജയ്യമായ ആവേശവും ദീർഘവീക്ഷണമുള്ള രാഷ്‌ട്രതന്ത്രവും നമ്മുടെ രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തിയ അസാധാരണമായ സമർപ്പണവും നാം ഓർക്കുന്നു. ദേശീയോദ്ഗ്രഥനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നമ്മെ നയിക്കുന്നു. അദ്ദേഹത്തിന്റെ സേവനത്തിന് നാം എന്നും കടപ്പെട്ടിരിക്കുന്നു.”
സർദാർ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്‌ട്രീയ ഏകതാ ദിനമായാണ് രാജ്യം ആചരിക്കുന്നത്. ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ എന്നായിരുന്നു പട്ടേൽ അറിയപ്പെട്ടിരുന്നത്. 1947 മുതൽ 1950 വരെ സർദാർ വല്ലഭായ് പട്ടേൽ ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി സേവനമനുഷ്ഠിച്ചിരുന്നു.2014 മുതൽ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 രാഷ്‌ട്രീയ ഏകതാ ദിവസമായിട്ടാണ് രാജ്യം ആചരിക്കുന്നത്.
On the Jayanti of Sardar Patel, we remember his indomitable spirit, visionary statesmanship and the extraordinary dedication with which he shaped the destiny of our nation. His commitment to national integration continues to guide us. We are forever indebted to his service.
— Narendra Modi (@narendramodi) October 31, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: