ജറുസലേം: ഹമാസ് ഭീകരർക്കെതിരെ ഗാസയിൽ തുടരുന്ന പോരാട്ടം ഇസ്രായേൽ അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഹമാസിനു മുന്നിൽ കീഴടങ്ങലാകുമതെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചുവെന്ന വാർത്തകൾ തള്ളിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയമാണ്. പേൾ ഹാർബറും, വേൾഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ഉണ്ടായ സാഹചര്യം ആണ് ഇപ്പോൾ ഇസ്രായേലിലും ഉള്ളത്. ”വെടിനിർത്തലിനുവേണ്ടിയുള്ള ആഹ്വാനം ഹമാസിനു മുന്നിൽ കീഴടങ്ങാനുള്ള ഇസ്രയേലിനോടുള്ള ആഹ്വാനമാണ്. അത് സംഭവിക്കില്ല, വിജയിക്കും വരെ ഇസ്രയേൽ പോരാടും”- എന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങൾക്കും നേതാക്കൾക്കും ഈ സമയം ഏറെ നിർണായകമാണ്. ഭീകരതയ്ക്ക് മുൻപിൽ അടിയറവ് പറയണോ നല്ലൊരു ഭാവിയ്ക്കായി പോരാടണോയെന്ന് ഇവർക്ക് ഇപ്പോൾ തീരുമാനിക്കാം. ഒക്ടോബർ ഏഴ് മുതലാണ് പോരാട്ടം ആരംഭിച്ചത്. ഹമാസിനെതിരെ വിജയിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാഗരികതയുടെ സംസ്കാരത്തിന്റെയും ശത്രുക്കൾക്കെതിരെയാണ് ഇസ്രായേൽ പോരാടുന്നത്. രണ്ട് ജനതയോട് ആണ് ഇസ്രായേൽ ക്രൂരത കാട്ടുന്നത്. പലസ്തീൻ ജനതയെയും ഇസ്രായേൽ ജനതയെയും ഹമാസ് ഒരു പോലെ ഉപദ്രവിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: