Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതംമാറ്റത്തെപ്പറ്റിയുള്ള ഗുരുദേവന്റെ നിലപാട് ചര്‍ച്ച ചെയ്ത് പുസ്തക പ്രകാശനച്ചടങ്ങ്

'ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍'

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2023, 10:52 am IST
in Kerala, Literature
പി. പരമേശ്വരന്‍ രചിച്ച 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ഒമ്പതാം പതിപ്പ് മുന്‍ എംപി തരുണ്‍ വിജയ്, കവി പി.പി. ശ്രീധരനുണ്ണിക്ക് നല്കി പ്രകാശനം ചെയ്യുന്നു. സമീപം എം. രാധാകൃഷ്ണന്‍, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. കെ.പി. സോമരാജന്‍, കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, പി. ബാലഗോപാല്‍ എന്നിവര്‍ സമീപം

പി. പരമേശ്വരന്‍ രചിച്ച 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ഒമ്പതാം പതിപ്പ് മുന്‍ എംപി തരുണ്‍ വിജയ്, കവി പി.പി. ശ്രീധരനുണ്ണിക്ക് നല്കി പ്രകാശനം ചെയ്യുന്നു. സമീപം എം. രാധാകൃഷ്ണന്‍, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. കെ.പി. സോമരാജന്‍, കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, പി. ബാലഗോപാല്‍ എന്നിവര്‍ സമീപം

കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും ചിന്തകനുമായ പി. പരമേശ്വരന്‍ 1971ല്‍ എഴുതിയ ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകം 50 വര്‍ഷം പിന്നിടുമ്പോഴും ചര്‍ച്ചയാകുന്നു. പുസ്തകത്തിന്റെ ഒമ്പതാം പതിപ്പ് പ്രകാശനം ചെയ്ത വേദിയിലാണ് പി. പരമേശ്വരന്‍ ഉയര്‍ത്തിയ ചിന്തകളും വിശകലനവും ചര്‍ച്ചയായത്.

മതംമാറിയവരെ ശ്രീനാരായണ ഗുരുദേവന്‍ സ്വമതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പലമത സാരവുമേകം എന്നു പറഞ്ഞ ഗുരു അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അപ്പറഞ്ഞതിലെന്താണ് അര്‍ത്ഥം എന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച പ്രൊഫ. ഹമീദ് ചേന്ദമംഗലൂരിന്റെ വിമര്‍ശനം. ഗുരു നല്കിയ ഉപദേശങ്ങള്‍ കേരളം എത്രത്തോളം പ്രാവര്‍ത്തികമാക്കിയെന്ന് സ്വയം വിശകലനം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജീവിച്ചിരിക്കുമ്പോള്‍ ജാതിയും മതവും നോക്കാതെ പൊതു ഇടങ്ങളില്‍ ഇടപെടാന്‍ കഴിയുന്നുണ്ടെങ്കിലും മരിച്ചുകഴിഞ്ഞാല്‍ നമുക്ക് ഒരേയിടത്ത് വിശ്രമിക്കാന്‍ ഇന്നും അനുവാദവും അവസരവുമില്ല. മരണാനന്തര കാലത്ത് അയിത്തം നിലനില്‍ക്കുന്നു. പൊതു ശ്മശാനമുണ്ടെങ്കിലും ഓരോ ജാതിക്കും മതത്തിനും പ്രത്യേകം ശ്മശാനങ്ങളാണുള്ളതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മാപ്പിളക്കലാപകാലത്ത് ഇസ്ലാമിലേക്ക് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ഹിന്ദുക്കളെ സ്വമതത്തില്‍ കൊണ്ടുവന്ന ശ്രദ്ധാനന്ദ സരസ്വതി സ്വാമികളെ ശിവഗിരിയില്‍ ശ്രീനാരായണ ഗുരു സ്വീകരിച്ചത് ആഘോഷുമായിട്ടായിരുന്നുവെന്ന് പാഞ്ചജന്യ മുന്‍ ചീഫ് എഡിറ്ററും മുന്‍ എംപിയുമായ തരുണ്‍ വിജയ് വിശദീകരിച്ചു. മതങ്ങള്‍ സാരാംശത്തില്‍ വ്യത്യസ്തമല്ലെന്ന ചിന്തയാണ് ഗുരുദേവനുണ്ടായിരുന്നത്. സനാതന ധര്‍മ്മത്തിന്റെ വേരുകള്‍ ആഴത്തില്‍ നമ്മുടെ തലമുറയെ പഠിപ്പിക്കണം. ഗുരുധര്‍മ്മവും വഴിയുമാണ് അതിന് ആധാരമാക്കേണ്ടത്. ജാതി ഇല്ലാതാക്കാതെ സനാതന ധര്‍മ്മത്തിന് നിലനില്‍ക്കാനാവില്ലെന്നതാണ് ഗുരു പഠിപ്പിച്ചത്്, തരുണ്‍ വിജയ് പറഞ്ഞു.

മതപരിവര്‍ത്തനത്തെ ഗുരു എതിര്‍ത്തത് അത് നിര്‍ധനരും നിരക്ഷരരുമായ ആളുകളോടുള്ള ആക്രമണമായതുകൊണ്ടാണെന്ന് തുടര്‍ന്ന് സംസാരിച്ച ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ വിശദീകരിച്ചു. ആ ചെറുത്തു നില്‍പ്പ്, മതസാരം എല്ലാം ഒന്നാണെന്ന ഗുരുവിന്റെ വാദവുമായി വൈരുധ്യമുള്ളതല്ല. മത പരിവര്‍ത്തനം മത ബോധനത്തിലൂടെയായിരുന്നില്ല, അജ്ഞരെ ചൂഷണം ചെയ്താണ് നടപ്പാക്കിയത്. അതിനെയാണ് ഗുരുദേവന്‍ എതിര്‍ത്തത്. ഗാന്ധിജിയും അയ്യന്‍കാളിയും ശുഭാനന്ദഗുരുദേവനും മതപരിവര്‍ത്തനത്തെ എതിര്‍ത്തിരുന്നു. ഗുരുദേവനെക്കുറിച്ചുള്ള പി. പരമേശ്വരന്റെ പുസ്തകം കമ്യൂണിസ്റ്റുകളെ അസ്വസ്ഥരാക്കിയിരുന്നു. നവോത്ഥാന നായകന്മാരെ തമസ്‌ക്കരിക്കാന്‍ ശ്രമിച്ച കമ്യൂണിസ്റ്റുകള്‍ ഗുരുദേവന്റെയും വിവേകാനന്ദന്റെയും ചിന്തകള്‍ അതിന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ അതിനെ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

പ്രസിദ്ധ കവി പി.പി. ശ്രീധരനുണ്ണിക്ക് പുസ്തകം നല്കി തരുണ്‍ വിജയ് പ്രകാശനം ചെയ്തു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സോമരാജന്‍ അധ്യക്ഷനായി. കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ജി. അമൃത് രാജ് പുസ്തകം പരിചയപ്പെടുത്തി. വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി പി. ബാലഗോപാല്‍, ജോയിന്റ് സെക്രട്ടറി എം.എന്‍. സുന്ദര്‍രാജ് എന്നിവര്‍ പറഞ്ഞു.മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരിക്ക് യോഗം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. വിചാരകേന്ദ്രം ജില്ലാ സമിതിയംഗം രാമന്‍ കീഴന അനുസ്മരണ പ്രഭാഷണം നടത്തി.

പി. പരമേശ്വരന്‍ രചിച്ച ‘ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങില്‍ ഒമ്പതാം പതിപ്പ് മുന്‍ എംപി തരുണ്‍ വിജയ്, കവി പി.പി. ശ്രീധരനുണ്ണിക്ക് നല്കി പ്രകാശനം ചെയ്യുന്നു. സമീപം എം. രാധാകൃഷ്ണന്‍, പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. കെ.പി. സോമരാജന്‍, കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, പി. ബാലഗോപാല്‍ എന്നിവര്‍ സമീപം

Tags: Bharatheeya vichara kendramSree narayana guruP ParameswaranBook Release
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ നെഹ്‌റൂവിയന്‍, മാര്‍ക്‌സിയന്‍, മൗദൂദിയന്‍ അന്തര്‍ധാര; ഇവർ പൊളിറ്റക്കല്‍ ഇസ്ലാമിനെ പിന്തുണയ്‌ക്കുന്നു: സി. സദാനന്ദന്‍ മാസ്റ്റര്‍

അഞ്ചാമത് പി. പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണത്തിന് മുന്നോടിയായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പി. പരമേശ്വരന്റെ ചിത്രത്തിന് മുന്നില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു. കെ.സി. സുധീര്‍ ബാബു, ആര്‍. സഞ്ജയന്‍, ഡോ. സി.വി. ജയമണി, ഡോ. സന്തോഷ് സമീപം
Kerala

വികസിത ഭാരതത്തിന് ശാസ്ത്ര സാങ്കേതികവിദ്യയുടെ പങ്ക് നിര്‍ണായകം: ഡോ. ജിതേന്ദ്ര സിങ്

Kerala

അഞ്ചാമത് പി. പരമേശ്വരന്‍ സ്മാരക പ്രഭാഷണം 28ന്; കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത ശേഷം പുസ്തകവുമായി അഡ്വ. ജെ.ആര്‍. പത്മകുമാര്‍, മനോഹരന്‍, ആര്‍.എം. പരമേശ്വരന്‍, രാജീവ് ചന്ദ്രശേഖര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍, പായിപ്ര രാധാകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് എന്നിവര്‍ പുസ്തകവുമായി
Kerala

തന്ത്രിയെ ജയിലിലടച്ചത് ആചാരലംഘനത്തിന് കൂട്ടുനില്‍ക്കാത്തതിനാല്‍: ശ്രീധരന്‍പിള്ള

Kerala

പള്ളിച്ചലില്‍ ഗുരുദേവ പ്രതിമ തകർത്തു; ആക്രമണം സിപിഎം നേതാവിന്റെ നിർദേശപ്രകാരം, മൊഴി നൽകി പിടിയിലായ പ്രതി

പുതിയ വാര്‍ത്തകള്‍

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

തെരഞ്ഞെടുപ്പ് സമയത്ത് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞത് കോൺഗ്രസ് നേതാവ് ; കേസ് കൊടുത്തപ്പോൾ ഭയന്ന് മുൻകൂർ ജാമ്യത്തിനായി നെട്ടോട്ടം

ഇടത്-വലതു മുന്നണിക്ക് കുത്തിയാൽ വോട്ടുകിട്ടുന്നത് മതവർഗ്ഗീയ വാദികൾക്ക്

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

ഗുജറാത്തിലെ ജനങ്ങളെ അപമാനിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി മല്ലികാർജുൻ ഖാർഗെ ; തന്റെ വാക്കുകളെ വളച്ചൊടിച്ചെന്ന സ്ഥിരം പല്ലവി

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

കോണ്‍ഗ്രസിന്‍റെ കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്ന കനഗോലു (ഇടത്ത്) കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

കനഗോലൂ, എന്ത് നാറിയ കളി കളിച്ചാലും ശോഭയുടെ തട്ട് താണിരിക്കും; രമേഷ് പിഷാരടിയെ ജയിപ്പിക്കാന്‍ കളിച്ച കളി പൊളിച്ചടുക്കി കളക്ടര്‍ മാധവിക്കുട്ടി

ദൃശ്യം ആദ്യം കിട്ടിയത് മീഡിയ വണ്ണിന് ; ചാനൽ റിപ്പോർട്ടർക്കെതിരെ പരാതി നൽകാൻ ശോഭാസുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.