ജി കിഷന് റെഡ്ഡി
വടക്കുകിഴക്കന്‍ മേഖലാ വികസന മന്ത്രി
”പുരാതന സാംസ്കാരിക പൈതൃകത്തിന്റെ അടിത്തറയിലാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. വേദകാലത്ത് ഒരേയൊരു മന്ത്രം മാത്രമേ നമ്മോടു പറഞ്ഞിട്ടുള്ളൂ. നാം പഠിച്ചതും മനഃപാഠമാക്കിയതും അതാണ്- ‘സംഗച്ഛധ്വം സംവദധ്വം സം വോ മനാംസി ജാനതാം’ – നാം ഒരുമിച്ച് നടക്കുന്നു, നാം ഒരുമിച്ച് നീങ്ങുന്നു, നാം ഒരുമിച്ച് ചിന്തിക്കുന്നു, ഒരുമിച്ച് ദൃഢനിശ്ചയം ചെയ്യുന്നു, ഒരുമിച്ച് ഈ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നു” -നരേന്ദ്ര മോദി
2014ല്‍ ചുവപ്പുകോട്ടയില്‍നിന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭാരതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചു. വികസനം വെറുമൊരു അജണ്ടയല്ല, ഓരോ ഇന്ത്യക്കാരനും പങ്കിടുന്ന ലക്ഷ്യം കൂടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനപങ്കാളിത്തം നമ്മുടെ ഏറ്റവും ശക്തമായ ആയുധമായി ഉയര്‍ന്നുവരുന്ന ഭാവിയെക്കുറിച്ചും, വിശ്വഗുരു എന്ന നിലയിലേക്കുള്ള നമ്മുടെ അവകാശവാദത്തെക്കുറിച്ചും അദ്ദേഹം സൂചന നല്കി.
ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ പാരമ്പര്യത്തോടുള്ള ആദരസൂചകമായി, ആ വര്‍ഷം തന്നെ, കലണ്ടറില്‍ ഒക്ടോബര്‍ 31 ‘ദേശീയ ഏകതാ ദിനം’ എന്ന് പ്രധാനമന്ത്രി ആലേഖനം ചെയ്തു. എന്നിരുന്നാലും, ഇത് ഒരു തീയതിയെ മാത്രമല്ല സൂചിപ്പിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ വിഭാവനം ചെയ്തിരുന്ന ഐക്യത്തിന്റെയും ഏകീകരണത്തിന്റെയും സത്തയെ പുനരുജ്ജീവിപ്പിക്കാനുള്ള ഗൗരവമേറിയ പ്രതിബദ്ധതയാണ് അത് ഉള്‍ക്കൊള്ളുന്നത്. ഒത്തൊരുമയുടെയും കൂട്ടായ പരിശ്രമങ്ങളുടെയും കാലാതീതമായ മൂല്യങ്ങളില്‍ മുന്നേറുന്ന അദ്ദേഹത്തിന്റെ പാദമുദ്രകള്‍ പിന്തുടരാനുള്ള പ്രതിജ്ഞയും വാഗ്ദാനവുമായിരുന്നു അത്.
ഒരു ദശാബ്ദത്തിനു ശേഷം, നാം ദേശീയ ഏകതാ ദിനം ആഘോഷിക്കുമ്പോള്‍, ഐക്യത്തിന്റെ ശാശ്വത തത്വങ്ങളാലും സഹകരണത്തിന്റെ കരുത്തിനാലും ദീപ്തമായ പാതയില്‍ ഇന്ത്യ നടത്തിയ ശ്രദ്ധേയമായ യാത്ര പുനര്‍വിചിന്തനം ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണിതെന്നു കാണാം.
നിലവിലെ സര്‍ക്കാരിനു കീഴില്‍, ഇന്ത്യ ആഗോളതലത്തില്‍ മുന്‍നിരയിലെത്തി. ‘ദുര്‍ബലമായ അഞ്ച്’ സമ്പദ്വ്യവസ്ഥകളില് നിന്ന് ലോകത്തിലെ മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളിലേക്ക് കുതിച്ചുയര്‍ന്നു. 2023-ല്‍ 3.75 ട്രില്യണ്‍ ഡോളറിന്റെ ജിഡിപിയുമായി, 2004-2014 എന്ന ‘നഷ്ടമായ ദശകത്തില്‍’ നിന്ന് കരകയറി നമ്മുടെ രാജ്യം തിളങ്ങുകയാണ്. വാര്‍ഷിക ധനകാര്യ ബജറ്റ് കേവലം സാമ്പത്തിക രൂപരേഖയില്‍ നിന്ന് ജനങ്ങളുടെ അഭിലാഷങ്ങളില്‍ അധിഷ്ഠിതമായ ചലനാത്മക നയരേഖയായി രൂപാന്തരപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ‘ജനകീയ ബജറ്റ്’ പൗരന്മാരെ അതിന്റെ ധനപരമായ തീരുമാനങ്ങള്‍ക്ക് ഉത്തരവാദികളാക്കാന്‍ പ്രാപ്തരാക്കുന്നു. ബജറ്റ് പുരോഗതി നിരീക്ഷിക്കുന്നതിലും കാര്യക്ഷമമായ വിഭവ വിനിയോഗം ഉറപ്പാക്കുന്നതിലും സജീവ പങ്കാളിത്തം പ്രാപ്തമാക്കുന്നു.
നമ്മുടെ ശ്രദ്ധേയമായ വളര്‍ച്ച ദേശത്തിന്റെ അഭിമാനത്തെയും മാഹാത്മ്യത്തെയും ഉടമസ്ഥാവകാശം പങ്കിടലിനെയും തിളക്കമാര്‍ന്നതാക്കി. മഹത്തായ സംരംഭങ്ങളിലൂടെ ജനങ്ങള്‍ സമഗ്രവികസനത്തിന് നേതൃത്വം നല്കി. ഏകദേശം 12 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ച് തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കിയ ‘സ്വച്ഛ് ഭാരത് അഭിയാന്’, പെണ്മക്കളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ദരിദ്രരെ പിന്തുണയ്ക്കുന്നതിനായി ഒരു കോടിയിലധികം കുടുംബങ്ങള്‍ സ്വമേധയാ പാചകവാതക സബ്സിഡികള്‍ വേണ്ടെന്നു വച്ച ‘ഗിവ് ഇറ്റ് അപ്പ്’ മുന്നേറ്റം എന്നിവ ജനപങ്കാളിത്തത്തിന്റെയും ദേശീയ ഐക്യത്തിന്റെയും ദീപ്തമായ ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണ്.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’, ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നിവ നമ്മുടെ ഭാരതീയതയെ പുനരുജ്ജീവിപ്പിച്ചു. ഇത് രാജ്യവ്യാപകമായി ജനകീയ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ള മുന്നേറ്റത്തിനു തുടക്കമിട്ടു. നമ്മുടെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കു നാം പ്രോത്സാഹനമേകി. യുവാക്കളുടെ സംരംഭകത്വത്തെ പ്രചോദിപ്പിക്കുകയും ഇന്ത്യയുടെ അതുല്യമായ കഴിവുകളും സമൃദ്ധമായ വിഭവങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്തു. 2014 മുതല്‍ ഇലക്ട്രോണിക് ഉല്‍പ്പാദനത്തില്‍ 300% വര്‍ധനയോടെ ഇറക്കുമതിരാജ്യം എന്ന നിലയില്‍ നിന്ന് പ്രധാന ആഗോള മൊബൈല്‍ ഫോണ്‍ നിര്‍മാതാവായി ഇന്ത്യയെ പുനര്‍രൂപകല്‍പ്പന ചെയ്തു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 448 ബില്യണ്‍ ഡോളറിന്റെ പേറ്റന്റ് കുതിച്ചുചാട്ടവും റെക്കോര്‍ഡ് ചരക്ക് കയറ്റുമതിയുമായി ഇന്ത്യ ഇപ്പോള്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ്.
‘ഡിജിറ്റല്‍ ഇന്ത്യ’ പ്രതിനിധാനം ചെയ്യുന്ന ഡിജിറ്റല്‍ വിപ്ലവവും ‘പണരഹിത’ സമ്പദ്വ്യവസ്ഥയിലേക്കുള്ള നീക്കവും, ഡിജിറ്റല്‍ പണമിടപാടുകളുടെ വ്യാപകമായ സ്വീകാര്യത പ്രോത്സാഹിപ്പിച്ചുകൊണ്ട് സാധാരണ പൗരനുമായുള്ള ഗവണ്മെന്റിന്റെ സഹകരണ പങ്കാളിത്തത്തിന് അടിവരയിടുന്നു. ലോകശരാശരിയായ 64 ശതമാനത്തെ മറികടന്ന് 87 ശതമാനം ഫിന്‍ടെക് ആഗിരണ നിരക്കെന്ന നിലയില്‍ ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപണികളിലൊന്നായി നിലകൊള്ളുന്നു,
2014 മുതല്‍, അഴിമതിവിരുദ്ധ പോരാട്ടം രാജ്യവ്യാപകമായ മുന്നേറ്റമായി. 2015 മുതല്‍ 2022 വരെ 2.73 ലക്ഷം കോടി രൂപ ജെഎഎം (ജന്‍ ധന്, ആധാര്‍, മൊബൈല്‍ ഫോണ്‍) വഴി തിരിച്ചുപിടിച്ചു. വ്യാജ ഗുണഭോക്താക്കളെ തുറന്നുകാട്ടുകയും വിതരണസംവിധാനത്തില്‍ 2014നു മുമ്പ് വ്യാപകമായിരുന്ന ചോര്‍ച്ച അടയ്ക്കുകയും ചെയ്തു. കൊവിഡ്-19 മഹാമാരിക്കിടയിലും ഇന്ത്യയുടെ ഐക്യദാര്‍ഢ്യവും ജനപങ്കാളിത്തവും ഒരിക്കല്‍ കൂടി തിളങ്ങി. കൊവിഡ് പ്രതിരോധത്തില്‍ ഗവണ്മെന്റുമായി കൈകോര്‍ത്ത കൊവിഡ് മുന്നണിപ്പോരാളികള്‍ രാജ്യത്തെ മുന്നോട്ടു നയിച്ചു. സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളതും ഒരേസമയം ആഗോള പിന്തുണ വാഗ്ദാനം ചെയ്യുന്നതുമായ ശാക്തീകരിക്കപ്പെട്ട ഇന്ത്യയെ ദ്രുതഗതിയിലുള്ള വാക്സിന് ഉല്‍പ്പാദനം എടുത്തുകാട്ടി.
ഒരു കോടിയിലധികം പൗരന്മാരുടെ പിന്തുണയോടെ ഇന്ത്യയുടെ ജി20 അധ്യക്ഷത ‘ദേശീയ ഐക്യം’ പ്രദര്‍ശിപ്പിച്ചു. ഉള്‍ച്ചേര്‍ക്കലും ജനകേന്ദ്രീകൃത നേതൃത്വവും ഉറപ്പാക്കി, ആഗോള ഭരണം പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനും ദിശാബോധം നല്കുന്നതിനുമുള്ള ദിശാസൂചകമായി ഇന്ത്യയുടെ ആഗോള നിലവാരത്തെയും ‘വസുധൈവ കുടുംബക’ത്തെയും ജനങ്ങളുടെ ‘ജി 20’ ഉച്ചകോടി വരച്ചുകാട്ടി.
‘ദേശീയ ഏകതാ ദിനം’ അനുസ്മരണം മാത്രമല്ല, ജനങ്ങളെ ശാക്തീകരിക്കുകയും കാലഹരണപ്പെട്ട സമ്പ്രദായങ്ങളില്‍ നിന്ന് മോചനം നേടുകയും ചെയ്യുന്ന ആഴത്തിലുള്ള തത്വചിന്ത കൂടിയാണ്. ഭാരതമാതാവിന്റെ വിശാലമായ ഭൗമ-സാംസ്കാരിക-രാഷ്ട്രീയ ഭൂപ്രകൃതിയുടെ മഹത്തായ ഏകീകരണത്തെക്കുറിച്ചുള്ള സര്‍ദാര്‍ പട്ടേലിന്റെ കാഴ്ചപ്പാടിന് സമാനമാണിത്. ഇത് ദേശീയ അഭിമാനത്തെ കുറിക്കുന്നു. വൈവിധ്യമാര്‍ന്ന രാഷ്ട്രത്തെ ഒന്നിപ്പിക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ ഐക്യഭാരതം, അതായത് ഇന്ത്യ എന്ന സ്വപ്നത്തെ പ്രതിധ്വനിപ്പിക്കുന്നു! ഓരോ പൗരന്റെയും പങ്കാളിത്തം നമ്മുടെ ഭാഗധേയത്തെ രൂപപ്പെടുത്തുന്നു. പങ്കാളിത്തം, വൈവിധ്യം, കൂട്ടായ ശക്തി എന്നിവയെ പരിപോഷിപ്പിക്കുന്നു. ഈ ദേശീയ ഏകതാ ദിനത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, അവകാശങ്ങള്‍ക്ക് അതീതമായി ശാക്തീകരണമെന്ന ചിന്തയിലേക്കു നമുക്കു സ്വയം സമര്‍പ്പിക്കാം. അതു യഥാര്‍ഥത്തില്‍ സാക്ഷാത്കരിക്കപ്പെട്ടതും പൂര്‍ത്തീകരിച്ചതുമായ ജനാധിപത്യത്തിന്റെ അടിത്തറയായി മാറിയ, അമൃതകാലത്തിന്റെ പ്രതീക്ഷ നല്കുന്ന യുഗത്തിലേക്ക് നമ്മെ നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: