കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കേന്ദ്ര പെന്ഷന് അനുവദിക്കണമെന്ന് സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനായി വിവിധ സംസ്ഥാനങ്ങളിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് മാര്‍ച്ചില്‍ തിരുവനന്തപുരത്ത് കണ്വെന്ഷന് നടത്തും. പത്രപ്രവര്‍ത്തക പെന്ഷന് എല്ലാ മാസവും ആദ്യത്തെ ആഴ്ച വിതരണം ചെയ്യുക, പെന്ഷന് കുടിശ്ശിക വിതരണം ചെയ്യുക, പകുതി പെന്ഷന് ലഭിക്കുന്നവര്‍ക്ക് ഫുള്‍ പെന്ഷനാക്കുക, കെട്ടിക്കിടക്കുന്ന പെന്ഷന് അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുക, പെന്ഷന് കമ്മിറ്റി അടിയന്തരമായി വിളിച്ചുകൂട്ടുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
യോഗത്തില്‍ ഫോറം സംസ്ഥാന പ്രസിഡന്റ് എ. മാധവന് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സി. അബ്ദുറഹിമാന് കണക്കുകളും അവതരിപ്പിച്ചു. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്, ഫോറം സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഹക്കിം നട്ടാശ്ശേരി, ജെ. അജിത്കുമാര്‍ എന്നിവരും സി.എം.കെ. പണിക്കര്‍, പി.പി. അബൂബക്കര്‍, തോമസ് ഗ്രിഗറി, എന്‍.വി. മുഹമ്മദാലി, പട്ടത്താനം ശ്രീകണ്ഠന്, തേക്കിന്‍കാട് ജോസഫ്, എം.കെ. ദാമോദരന്‍, കെ. വിനോദ്ചന്ദ്രന്‍, വി.എന്‍. ജയഗോപാല്‍, ഹരിദാസന് പാലയില്‍, സണ്ണി ജോസഫ്, എം. ജയതിലകന്‍ തുടങ്ങിയവരും പ്രസംഗിച്ചു. നവംബര്‍ 3 മുതല്‍ 5 വരെ കണ്ണൂരില്‍ സംസ്ഥാന സമ്മേളനം നടക്കും.
സമ്മേളനത്തിന്റെ ബ്രോഷര്‍ സ്വാഗതസംഘം വര്‍ക്കിങ് ചെയര്മാന് പി. ഗോപി ഫോറം വൈസ് പ്രസിഡന്റ് എം. ബാലഗോപാലനു നല്കി പ്രകാശനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: