പള്ളിക്കത്തോട്: ഗോവയില്‍ നടക്കുന്ന മുപ്പത്തേഴാമത് ദേശീയ ഗെയിംസ് നേരില്‍ കാണാന്‍ പള്ളിക്കത്തോട് പഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട കായിക താരങ്ങള്‍ ഗോവയിലേക്ക് പുറപ്പെട്ടു.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതി (സാഗി) പ്രകാരം പിടി ഉഷ എംപി ദത്തെടുത്ത പഞ്ചായത്താണ് പള്ളിക്കത്തോട്. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ പ്രസിഡന്റ് കൂടിയായ പിടി ഉഷയുടെ പ്രത്യേക താത്പര്യപ്രകാരമാണ് കായികതാരങ്ങള്‍ ഗോവയിലേക്ക് പോകുന്നത്. പതിനാല് കുട്ടികളും അധ്യാപകരും ജനപ്രതിനിധികളുമടങ്ങുന്ന സംഘം ഇന്നലെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്ര തിരിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പോകുന്നത്. കായിക മത്സരങ്ങള്‍ നേരിട്ട് കാണാനും ദേശീയ അന്തര്‍ദേശീയ കായികതാരങ്ങളെ നേരില്‍ കാണാനുമുഉള അവസരം ഒരുക്കിയിട്ടുണ്ട്.
കായികാധ്യാപകരായ സതീഷ് ചന്ദ്രന് മാസ്റ്റര്‍, സോണി തോമസ് എന്നിവരും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. വിപിനചന്ദ്രന്‍, ജനപ്രതിനിധികളായ അശ്വതി സതീഷ്, ബാബു വീട്ടിക്കല്‍ തുടങ്ങിയവര്‍ കുട്ടികളെ അനുഗമിക്കുന്നു. പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, സാഗി നോഡല്‍ ഓഫീസര്‍ ബെവിന്‍ ജോണ്‍ വര്‍ഗീസിന്റെ സാന്നിധ്യത്തില്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സനു ശങ്കര്‍, കെ.എം. വിജയന് തുടങ്ങിയവര്‍ കുട്ടികളെ യാത്രയാക്കാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: