കോഴിക്കോട്: ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് അറസ്റ്റിലായി.
കാലിക്കറ്റ് സര്‍വകലാശാലയിലെ സെക്ഷന്‍ ഓഫീസര്‍ ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണിയാള്‍. കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയത്.
തൃശൂര്‍ – കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ ഇന്ന് ഉച്ച തിരിഞ്ഞാണ് സംഭവം. യുവതി ബസ് ജീവനക്കാരോട് പരാതിപ്പെടുകയും തുടര്‍ന്ന് ജീവനക്കാര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിക്കുകയുമായിരുന്നു. കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോള്‍ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: