ന്യൂദല്‍ഹി: മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയക്ക് തിരിച്ചടി. മദ്യനയ അഴിമതിക്കേസിലെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. വിചാരണ മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ഇഡി അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
പൂര്‍ത്തിയായില്ലെങ്കില്‍ വീണ്ടും സിസോദിയ്ക്ക് ജാമ്യാപേക്ഷ നല്‍കാം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വിധി പറഞ്ഞത്. മദ്യനയ അഴിമതിയിലെ ഇഡി കേസില്‍ അനന്തമായി സിസോദിയയെ ജയിലില്‍ ഇടാനാകില്ലെന്നും കേസില്‍ വിചാരണ എന്നും തുടങ്ങുമെന്നും വാദത്തിനിടെ കോടതി ചോദിച്ചിരുന്നു.
ഒക്ടോബര്‍ 17 നാണ് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിയത്. എന്നാല്‍ ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിന്റെ വിചാരണ മന്ദഗതിയിലായാല്‍ മൂന്ന് മാസത്തിന് ശേഷം സിസോദിയക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: