കൊച്ചി: സ്ഫോടനത്തില്‍ പരിക്കേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുന്നവരെയും ബന്ധുക്കളെയും ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ് സന്ദര്‍ശിച്ചു.
പരിക്കേറ്റവരുടെ ചികിത്സാ വിവരം അന്വേഷിക്കുയും എല്ലാവരേയും അദേഹം ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് യഹോവ സാക്ഷികളുടെ പ്രതിനിധികളുമായി സംഭവത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
അവര്‍ തങ്ങളുടെ ആശങ്കകളും അഭിപ്രായങ്ങളും ഗവര്‍ണറുമായി പങ്കുവെച്ചു. അവ അടിയന്തര നടപടികള്‍ക്കായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിലെത്തിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്കി.
വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും പ്രശ്നം സങ്കീര്‍ണമാക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് സി.വി.ആനന്ദബോസ് പിന്നീട് വാര്‍ത്താലേഖകരോട് പറഞ്ഞു. ഇങ്ങിനി വരാതവണ്ണം ഇത്തരം പ്രവൃത്തികളെ ഉന്മൂലനം ചെയ്യാന്‍ എല്ലാവരും ഒത്തൊരുമിച്ച് പവര്ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: