മെറ്റയുടെ ത്രഡ്സ് പ്ലാറ്റ്ഫോമിൽ പ്രതിമാസ ഉപയോക്താക്കൾ നൂറ് മില്യണെത്തിയെന്ന് മാർക്ക് സക്കർ ബർഗ്. ത്രഡ്സ് തുടങ്ങി മൂന്ന് മാസത്തിനുള്ളിലുള്ളാണ് പ്രതിമാസ ഉപയോക്താക്കൾ 100 മില്യണിൽ എത്തുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഇത്രയും ഉപയോക്താക്കളെ ലഭിച്ചതിൽ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലോഞ്ച് ചെയ്ത് അഞ്ച് ദിവസത്തിനുള്ളിൽ 100 മില്യണിൽ അധികം ഉപയോക്താക്കളെ ത്രഡ്സിന് ലഭിച്ചിരുന്നു.എന്നാൽ ഇത് അധിക നാൾ നീണ്ടു നിന്നിരുന്നില്ല. ട്വിറ്ററിന് സമാനമായി ഈ കഴിഞ്ഞ ജൂലൈയിലാണ് മെറ്റ ത്രഡ്സ് അവതരിപ്പിക്കുന്നത്. ലോഞ്ചിംഗിൽ നിരവധി ഉപയോക്താക്കളെ സ്വന്തമാക്കാനായെങ്കിലും പിന്നീട് 50 ശതമാനത്തോളം ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.
ലോഞ്ച് ചെയ്ത് ഒരാഴ്ചക്കുള്ളിൽ 49 മില്യൺ പ്രതിദിന ഉപയോക്താക്കൾ ഉണ്ടായിരുന്ന പ്ലാറ്റ്ഫോമിൽ 23.6 മില്യണിലേക്ക് ഇടിവ് സംഭവിക്കുകയായിരുന്നു. ട്വിറ്ററിലേതിന് സമാനമായ ഫീച്ചറുകൾ ഇല്ലാത്തതാണ് ത്രഡ്‌സ് നേരിട്ട പ്രധാന വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: