തിരുവനന്തപുരം: കളമശേരി ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ഡൊമിനിക് മാര്ട്ടിന് മൊബൈല്‍ ഫോണിില്‍ റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് സ്ഫോടനം നടത്തുന്ന ദൃശ്യം കാണിച്ചപ്പോഴാണ് പൊലീസിന് വിശ്വാസമായത് എന്ന് പറയപ്പെടുന്നു. അതുവരെ ഒരു ഭ്രാന്തന്റെ ജല്പനങ്ങള് എന്നേ പൊലീസ് ഇയാളുടെ കുറ്റസമ്മതത്തെ കണ്ടിരുന്നത്.
സ്ഫോടനം നടന്ന് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോഴാണ് കൊച്ചി തമ്മനം സ്വദേശിയായ ഇയാള്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അതിന് തൊട്ടുമുമ്പ് സമൂഹമാധ്യമങ്ങളില്‍ കൊടകര സ്ഫോടനത്തിന് പിന്നില്‍ താനാണെന്ന് വിശദീകരിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
ബോംബുണ്ടാക്കാനുള്ള ടിഫിന്‍ ബോക്സുകള്‍ കൊച്ചി മെഡിക്കല്‍ കോളെജിനടുത്ത് നിന്നാണ് വാങ്ങിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. യഹോവ സാക്ഷികളുമായി 16 വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്നും അവരുമായി വഴക്കിട്ടതിനെ തുടര്‍ന്ന് പ്രതികാരമെന്ന നിലയിലാണ് താന്‍ സമ്മേളനം നടക്കുന്ന ഹാളില്‍ ബോംബുകള്‍ സ്താപിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
ഇയാള്‍ രാവിലെ അഞ്ച് മണിക്ക് തന്നെ വീട്ടില്‍ നിന്നിറങ്ങിയിരുന്നു എന്ന് ഭാര്യ മിനി പൊലീസിനോട് പറഞ്ഞു. മിനിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.. സ്കൂട്ടറിലാണ് പോയത്. മാര്ട്ടിന് ബോംബുണ്ടാക്കാന്‍ പഠിച്ചത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ്. ആറ് മാസം കൊണ്ടാണഅ ബോംബ് നിര്‍മ്മാണം പഠിച്ചത്. പെട്രോള്‍ സൂക്ഷിക്കുന്ന കുപ്പിക്കൊപ്പമാണ് ബോംബ് വെച്ചത്. റിമോട്ട് കണ്ട്രോള് ഉപയോഗിച്ചാണ് ബോംബ് നിയന്ത്രിച്ചത്.
യഹോവാ സാക്ഷികള്‍ രാജ്യദ്രോഹ സംഘടനയാണെന്നും മറ്റുള്ളവര്‍ എല്ലാം നശിച്ചുപോകുമെന്നാണ് അവരുടെ പ്രചാരണമെന്നും തെറ്റായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെ നിയന്ത്രിച്ചില്ലെങ്കില്‍ സാധാരണക്കാര്‍ പ്രതികരിക്കുമെന്നും ഡൊമിനിക് വീഡിയോയില്‍ പറയുന്നു.
ഡൊമിനിക് മാര്‍ട്ടിന്റെ മൊഴികള്‍ ഒറ്റനോട്ടത്തില്‍ ശരിയാണെന്ന് തോന്നുന്നെങ്കിലും ഇതില്‍ ഒട്ടേറെ പഴുതുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇതിന് ഉത്തരങ്ങള്‍ കണ്ടെത്താന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: