പനാജി: ദേശീയ ഗെയിംസിന്റെ 37-ാം പതിപ്പില്‍ ഇന്നലെ ഭാരോദ്വഹനത്തില്‍ സ്വര്‍ണം സ്വന്തമാക്കിയ പൂര്‍ണിമ പാണ്ഡേയുടെ നേട്ടത്തിന് ഇരട്ടിത്തിളക്കം. കൈക്കുഴയ്ക്കേറ്റ പരിക്കിന്റെ വേദനയോട് മല്ലടിച്ച് നേടിയ മെഡല്‍കൊയ്ത്താണ് താരത്തിന്റെ തിളക്കം ഇരട്ടിപിക്കുന്നത്. ഉത്തര്‍പ്രദേശിനായി വനിതകളുടെ 87 പ്ലസ് കിലോ വിഭാഗത്തിലാണ് പൂര്‍ണിമ സ്വര്‍ണം നേടിയത്.
222 കിലോ ഭാരം ഉയര്‍ത്തിയാണ് പൂര്‍ണിമ ഒന്നാമതെത്തിയത്. സ്നാച്ചില്‍ നൂറ് കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 122 കിലോയും ഉയര്‍ത്തിയതാണ് താരത്തിന്റെ പ്രകടനം. ദേശീയ ഗെയിംസില്‍ ഇത് താരത്തിന്റെ രണ്ടാം സ്വര്‍ണനേട്ടമാണ്. ഇതിന് മുമ്പ് കംപാല്‍ ഗെയിംസിലും താരം സ്വര്‍ണം നേടിയിട്ടുണ്ട്.
കൈക്കുഴയ്ക്കേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. പക്ഷെ സ്വര്‍ണം ഉറപ്പിച്ചിട്ടും പൂര്‍ണിമയുടെ നോട്ടം റിക്കാര്‍ഡ് തിരുത്തി കുറിക്കുന്നതിലായിരുന്നു. പക്ഷെ പരാജയപ്പെട്ട് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: