കൊച്ചി: കരിപ്പൂര്‍, കണ്ണൂര്‍, നെടുമ്പാശേരി വിമാനത്താവളങ്ങളില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നിടങ്ങളിലായി രണ്ടു കോടിയോളം രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്. സംഭവങ്ങളില്‍ 7 പേര്അറസ്റ്റിലായി.
ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 62 ലക്ഷം രൂപയുടെ 134 ഗ്രാം സ്വര്‍ണമിശ്രിതമാണ് കരിപ്പൂരില്‍ പിടിച്ചെടുത്തത്. കോഴിക്കോട് സ്വദേശി ഇര്ഫാനുള് ഫാരിസാണ് പി
ടിയിലായത്. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ മസ്കറ്റില്‍ നിന്നാണ് ഫാരിസ് എത്തിയത്. 4 ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ 73.56 ലക്ഷം രൂപയുടെ 1212 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. ഷാര്‍ജയില്‍ നിന്നുമെത്തിയ തമിഴ്നാട് സ്വദേശിയായ അളഗേശ്വര രാജേന്ദ്രനില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തത്. കഴിഞ്ഞദിവസവും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 61 ലക്ഷം രൂപ വില വരുന്ന 995 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചിരുന്നു. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ റിഷാദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് സ്വദേശികളില്‍ നിന്നും കീ ചെയിനില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 33 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കസ്റ്റംസ് പിടികൂടി. ദുബായിയില്‍ നിന്നെത്തിയ അഞ്ചംഗ സംഘമാണ് പിടിയിലായത്. 27 സ്വര്‍ണമോതിരങ്ങളും നാല് സ്വര്‍ണമാലകളുമാണ് പിടിച്ചത്. കോഴിക്കോട് സ്വദേശിയായ സാദിഖിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: