അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വളരുമ്പോള്‍ എത്രയും പെട്ടെന്ന് പുറം ലോകത്തിലെ വെളിച്ചം കാണാന്‍ ഞാനാഗ്രഹിച്ചു.
എന്റെ സഹോദരനെ അച്ഛനും,
അമ്മയും ബന്ധുക്കളുമൊക്കെ കൊഞ്ചിക്കുന്നതും താലോലിക്കുന്നതും ഒക്കെ കാണുമ്പോള്‍ എനിക്ക് കൊതിയാകുമായിരുന്നു.
അമ്മയുടെ നാമജപവും സ്‌നേഹത്തോടെയുള്ള സ്പര്‍ശനവും അകത്തിരുന്നു ഞാനറിഞ്ഞു.
ചിലപ്പോള്‍ സന്തോഷാധിക്യത്താല്‍ ഞാനൊന്നു തിരിയുമ്പോള്‍ ഞാന്‍ തൊഴിക്കുന്നുവെന്ന് അമ്മ അച്ഛനോട് പറയുന്നത് കേട്ടിട്ടുണ്ട്.
എന്റെ വളര്‍ച്ചയ്‌ക്കാവശ്യമായ പോഷക ആഹാരങ്ങള്‍ കശുവണ്ടിയും ഉണക്കമുന്തിരിയും ഒക്കെ അച്ഛന്‍ വാങ്ങി കൊണ്ടുവന്ന് വാത്സല്യത്തോടു കൂടി അമ്മയെകൊണ്ട് കഴിപ്പിക്കാറുണ്ട്.
ചിലപ്പോള്‍ കഴിക്കാന്‍ മറന്നു പോയാല്‍ അച്ഛന്‍ അമ്മയോട് ദേഷ്യപ്പെടുന്നത് കേള്‍ക്കാം.
”ഭാമേ ഇതൊക്കെ നമ്മുടെ കുഞ്ഞിന് വേണ്ടിയാ
നീ അതൊക്കെ ഓര്‍ത്ത് കഴിയ്‌ക്കണ്ടേ?”
”മഹീയേട്ടാ
ഞാന്‍ മറന്നു പോയതല്ലാ.
എനിയ്‌ക്ക് അത് കഴിയ്‌ക്കുമ്പോള്‍ മനംപുരട്ടുന്നതു കൊണ്ടാ”
”അത് വകവയ്‌ക്കാതെ കഴിയ്‌ക്കണം
നമ്മുടെ കുഞ്ഞിന് വേണ്ടിയല്ലേ”
”ഇനി കഴിച്ചോളാം മഹിയേട്ടാ”
അമ്മയുടെ പേര് ഭാമ അച്ഛന്‍ മഹീ.
അങ്ങനെ അച്ഛന്റെയും അമ്മയുടെയും പേരുകള്‍ മനസ്സിലായി.
അപ്പോള്‍ അച്ഛന്റെ അമ്മയോട്, എന്റെ മുത്തശ്ശിയോട് അച്ഛന്‍ പറയുന്നത് കേട്ടു.
”അമ്മേ ഭാമയുടെ ആഹാരകാര്യത്തില്‍ ശ്രദ്ധിക്കണം.”
”ഞാന്‍ നോക്കിക്കോളാം മോനേ”
”ആഴ്ചയില്‍ ഒരിക്കലല്ലേ എനിക്ക് അവധിയുള്ളൂ. ‘ജോലി തിരിക്കും ടെന്‍ഷനും.”
”മഹിയേട്ടന്‍ ടെന്‍ഷന്‍ അടിയ്‌ക്കേണ്ട ധൈര്യമായ് പൊയ്‌ക്കൊളളൂ” അമ്മയുടെ മറുപടി.
എല്ലാവര്‍ക്കും എന്നോട് വലിയ ഇഷ്ടമാണ്.
ഇതെല്ലാം കേള്‍ക്കുമ്പോള്‍ ഇവരെയൊക്കെ കാണാന്‍ ഒത്തിരി കൊതിയാവുന്നു.
എന്ത് ചെയ്യാം ഇനി മൂന്ന് മാസം കൂടി കാത്തു കിടക്കാം.
എന്നു ഞാന്‍ ആശ്വസിച്ചു. എന്നിട്ട് ഒന്ന് ഇളകി.
അപ്പോള്‍ അമ്മ ”ദേ ചവുട്ടുന്നു.”
അത് കേട്ട് അച്ഛന്‍ ചിരിച്ചു കൊണ്ട് ”അമ്മയുടെ വയറില്‍ എനിയ്‌ക്കുള്ള ഉമ്മ വച്ചെന്നു തോന്നുന്നു.”
കുറച്ചു കഴിഞ്ഞ് കുളിയ്‌ക്കാന്‍ പോയ അമ്മ ബാത് റൂമില്‍ കാല്‍തെറ്റി വീണു.
അബോധവസ്ഥയിലായ അമ്മയെ ഹോസ്പിറ്റിലില്‍ എത്തിച്ചു.
അമിത രക്തസ്രാവത്താന്‍ അവശയായി വേദന കൊണ്ട് പുളയുന്ന അമ്മയെ പെട്ടെന്ന് ഓപ്പറേഷന്‍ തീയറ്ററിലേക്ക് കൊണ്ടുപോയി.
എനിയ്‌ക്കെന്തോ വല്ലാത്ത ഭയം തോന്നി.
എത്രയും പെട്ടെന്ന് ഓപ്പറേഷന്‍ ചെയ്യണമെന്നും. അല്ലെങ്കില്‍ അമ്മയ്‌ക്ക് കുഴപ്പമാണെന്നും കുട്ടിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചുകൊണ്ടിരിക്കയാണെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ അച്ഛനോട് പറയുന്നത് കേട്ടു.
പിന്നീട് കണ്ണു തുറന്നപ്പോള്‍ പ്രകാശം പരത്തുന്ന വര്‍ണ്ണാഭമായൊരു ലോകത്തിലായിരുന്നു ഞാന്‍.
എന്നെ പോലെ തന്നെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ച് പുറം ലോകം കാണാനാവാതെ ജീവന്‍ നഷ്ടപ്പെട്ട അച്ഛനും അമ്മയും ഒരിക്കലും കണ്ടിട്ടില്ലാത്ത വെളുത്ത ഉടുപ്പുകള്‍ ധരിച്ച ഹതഭാഗ്യരായ ധാരാളം മാലാഖ കുട്ടികള്‍ അവിടെ എനിക്ക് കൂട്ടിന് ഉണ്ടായിരുന്നു.
വെളുത്ത വസ്ത്രം ധരിച്ച ഒത്തിരി അമ്മമാര്‍ അവരെ സ്‌നേഹത്തോടെ മാറോട് ചേര്‍ത്ത് താലോലിക്കുന്നുണ്ടായിരുന്നു.
വെളുത്ത ചിറകുകളുമായ് പറന്നു പറന്ന് ഞാനും പ്രകാശം പരത്തുന്ന അവരുടെ ലോകത്തിലേക്കെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: