തിരുവനന്തപുരം: സുരേഷ് ഗോപിയ്ക്ക് തന്നെ അത് ബോധ്യപ്പെട്ടുകൊണ്ട് മാപ്പ് പറയണം എന്ന പെണ്‍കുട്ടിയുടെ ആവശ്യത്തെ രാഹുല്‍ ഈശ്വര്‍ തള്ളി. മാധ്യമപ്രവര്ത്തകന് നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഈശ്വര്‍ ഇക്കാര്യം വിശദീകരിച്ചത്.
ഉദ്ദേശ്യം ആണ് ഏത് പ്രവൃത്തിയുടെയും ആത്മാവ് എന്ന് പറയുന്നത്. ഇന്റന്‍ഷന്‍ ഈസ് ദ സോള്‍ ഓഫ് ദി ആക്ഷന്‍ (Intention is the soul of the action) . എല്ലാ പ്രവൃത്തിയുടെയും ആത്മാവ് എന്നത് ഉദ്ദേശ്യമോ ഉദ്ദേശ്യശുദ്ധിയോ ആണ്. എന്തായാലും സുരേഷ് ഗോപി മോശം ഉദ്ദേശ്യത്തോടെയല്ല മാധ്യമപ്രവര്‍ത്തകയെ തൊട്ടത്. സുരേഷ് ഗോപിക്ക് വേണമെങ്കില്‍ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കാമായിരുന്നു. ഇത്രയധികം ക്യാമറകള്‍ക്ക് മുന്നില്‍ നിന്നല്ലേ അത് സംഭവിച്ചത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കേസ് കൊടുക്കാം എന്ന് വാദിക്കാമായിരുന്നു. പകരം അദ്ദേഹം അതല്ല ചെയ്തത്. ആ പെണ്‍കുട്ടിക്ക് എന്ത് തോന്നി. അതായിരിക്കണം അളവ് കോല്. എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. അത് ഏറ്റവും ഉദാത്തമായ നിലപാടാണ്. അതായത് സ്ത്രീവിമോചന വാദികള്‍ പറയുന്നതുപോലെ സ്ത്രീപക്ഷത്ത് നിന്നും പ്രശ്നത്തെ കണ്ടാണ് സുരേഷ് ഗോപി ഈ പ്രശ്നത്തില്‍ മാപ്പ് പറഞ്ഞത്. ആ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം തോന്നിയെങ്കില്‍ അതിനോട് യോജിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ പെണ്‍കുട്ടിയെ അദ്ദേഹം പല തവണ ക്ഷമ ചോദിക്കാന്‍ വിളിച്ചിരുന്നു. പക്ഷെ ഫോണ്‍ എടുത്തില്ല. പെണ്‍കുട്ടിയുടെ ഭര്‍ത്താവിനെയും സുരേഷ് ഗോപി വളിച്ചിരുന്നു.
മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുക വഴി സുരേഷ് ഗോപി മുന്നോട്ട് വെച്ചത് ഏറ്റവും ഉദാത്തമായ മാതൃകയാണ്.. ‘ആ പെണ്‍കുട്ടിക്ക് വേദന തോന്നുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നു എന്ന നിലയിലുള്ള മാപ്പ് മാപ്പായി കണക്കാക്കാനാവില്ല, അത് വിശദീകരണം മാത്രമേ ആകുന്നുള്ളു’. എന്ന മാധ്യമപ്രവര്ത്തകന് നികേഷ് കുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഈശ്വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: