ജയ്പൂര്‍: തെരഞ്ഞെടുപ്പ് അടുക്കുംതോറും കോണ്‍ഗ്രസിനെ ഞെട്ടിച്ചുകൊണ്ട് നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ചന്ദ്രശേഖര്‍ വൈദ്, മുതിര്‍ന്ന നേതാവ് നന്ദ്‌ലാല്‍ പൂനിയ, ജയ്പൂര്‍ മുന്‍ മേയര്‍ ജ്യോതി ഖണ്ഡേല്‍വാള്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. സച്ചിന്‍ പൈലറ്റിന്റെ അനുയായിയായ ജ്യോതി ഖണ്ഡേല്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. മൂവരും പാര്‍ട്ടിയില്‍ അംഗത്വം എടുത്തതായി രാജസ്ഥാന്‍ ബിജെപി അധ്യക്ഷന്‍ ചന്ദ്രപ്രകാശ് ജോഷി പറഞ്ഞു.
ചന്ദ്രശേഖര്‍ വൈദിന്റെ പിതാവും രാജസ്ഥാനില്‍ എട്ട് തവണ എംഎല്‍എ ആയിട്ടുള്ളയാളാണ്. തികഞ്ഞ കോണ്‍ഗ്രസ് കുടുംബമായിരുന്നു. ഇതിന് പുറമെ വിദ്യാര്‍ത്ഥി നേതാവ് രവീന്ദ്ര സിങ് ഭാട്ടിയ, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്മാരായ കേസര്‍ സിങ് ഷെഖാവത്ത്, ബീം സിങ് എന്നിവരും ഇന്നലെ ബിജെപിയില്‍ ചേര്‍ന്നു. എഎപി നേതാവ് രവീന്ദ്ര ഭാട്ടിയും ബിജെപിയില്‍ ചേര്‍ന്നവരില്‍പ്പെടുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് ഓരോ ദിവസവും കൂടിവരികയാണെന്ന് ചന്ദ്രപ്രകാശ് ജോഷി പറഞ്ഞു. ഇ ഡി സംബന്ധിച്ച മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്റെ പ്രസ്താവനയെ അപലപിക്കുന്നുവെന്നും ജോഷി പറഞ്ഞു. പാവപ്പെട്ടവരുടെയോ കര്‍ഷകരുടെയോ ആദിവാസികളുടെയോ മക്കളായ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് നീതി ലഭ്യമാക്കാനാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതിലൂടെ മുഖ്യമന്ത്രി ഗെഹ്‌ലോട്ട് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി രാജസ്ഥാനിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ രാജേന്ദ്ര റാത്തോഡ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: