പത്തനംതിട്ട: പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിങ് കോളജില്‍ ഗോവാ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തി സ്ഥാപിച്ച ലിറ്റററി ചെയര്‍ സമര്‍പ്പിച്ചു.
ചെയറിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ആര്. ഭാസ്കരന് നിര്‍വ്വഹിച്ചു. പി.എസ്. ശ്രീധരന്‍പിള്ളയുടെ സാഹിത്യ സൃഷ്ടികളുടെ വലിയശേഖരമാണ് ചെയറില്‍ ഒരുക്കിയിരിക്കുന്നത്.
ഗവേഷണ സാധ്യതകള്‍ അടക്കം പരിഗണിച്ചാണ് പുതിയ ചെയറിന് പത്തനംതിട്ട മുസലിയാര്‍ എന്‍ജിനിയറിങ് കോളജില്‍ തുടക്കമായത്. ഭാരതം സാങ്കേതിക രംഗത്തും വിദ്യാഭ്യാസ മേഖലയിലും കുതിച്ചു മുന്നേറുകയാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് ശ്രീധരന്‍പിള്ള പറഞ്ഞു. കഠിന പ്രയത്നത്തിലൂടെ ഏതു കാര്യവും നേടിയെടുക്കാന്‍ കഴിയും. കരുത്തുറ്റ തലമുറയാണ് നമുക്ക് ആവശ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസലിയാര്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് പി.ഐ. ഷെറീഫ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. റവ. ഡോ. ഗ്രിഗോറിയോസ് മാര്‍ സ്റ്റെഫാനോസ് എപ്പിസ്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ എ.എസ്. അബ്ദുല്‍ റഷീദ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: