കൊച്ചി: ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ ഇന്ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍ ഫഌഗ് ഓഫ് ചെയ്യും. ഫുള്‍ മാരത്തണ്‍ (42.2 കി.മീ), ഹാഫ് മാരത്തണ്‍ (21.1), ഫണ്‍ റണ്‍ (5 കി.മീ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഇത്തവണ ആറായിരത്തോളം ഓട്ടക്കാരാണ് മാരത്തണിന്റെ ഭാഗമാവുക. ദി സോള്‍സ് ഓഫ് കൊച്ചിന് ആണ് മാരത്തണിന്റെ സംഘാടകര്‍.
പുലര്‍ച്ചെ 3.30ന് ഫുള്‍ മാരത്തണ്‍ ആരംഭിക്കും. തുടര്‍ന്ന് 4.30ന് ഹാഫ് മാരത്തണും, 6.30ന് ഫണ്‍ റണ്‍ എന്നിവയും അരങ്ങേറും. റണ്‍ ഏജ്ലെസ്, റണ്‍ ഫിയര്‍ലെസ് എന്ന ഈ വര്‍ഷത്തെ റേസ് തീമിന്റെ ഭാഗമായി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ഭാഗമായ ഹെല്‍ത്തി ഏജിങ് ക്ലബ്ബിലെ അമ്പതോളം അംഗങ്ങള്‍ ഫണ്‍ റണ്ണില്‍ പങ്കെടുക്കും. 65 വയസിന് മുകളിലുള്ള ഓട്ടക്കാര്‍ ഉള്‍പ്പെടുന്ന ക്ലബ്ബ് കഴിഞ്ഞ മൂന്ന് മാസമായി ഈ പരിപാടിക്കായി പരിശീലനം നടത്തുന്നുണ്ട്. ബിപിസിഎല്‍, ഐഒസി, കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ്, കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നിവയുടെ നേതൃത്വത്തിലുള്ള നിരവധി പ്രമുഖ കോര്‍പ്പറേറ്റ് ടീമുകള്‍ ഉള്‍പ്പെടെ 43 റണ്ണിങ് ഗ്രൂപ്പുകളും മാരത്തണിന്റെ ഭാഗമാവുന്നുണ്ട്. സംസ്ഥാനത്ത് തരംഗം സൃഷ്ടിച്ച ബ്ലേഡ് റണ്ണറായ സജീഷ് കൃഷ്ണയായിരിക്കും മുഖ്യ ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: