വാഷിങ്ടണ്‍: ഇസ്രായേല്‍-ഹമാസ് പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ ഗാസയില്‍ സമാധാന ആഹ്വാനവുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.
മധ്യേഷ്യയില്‍ വെടിനിര്ത്തലിന്ആവര്ത്തിച്ച് ആവശ്യപ്പെടുകയാണ്. ബന്ദികളെ ഉപാധികളില്ലാതെ വിട്ടയക്കണം. ജീവന്‍രക്ഷാ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ സാധിക്കണം. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റണം. ഇതു ന്യായത്തിന്റെ സമയമാണ്. ചരിത്രം നമ്മെ വിലയിരുത്തുമെന്നും ഗുട്ടറസ് എക്സില്‍ കുറിച്ചു.
എന്നാല്‍ വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും പരിഗണനയിലില്ലെന്ന് ഇസ്രായേല്‍ അറിയിച്ചു. ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതു നേടാതെ വിശ്രമമില്ലെന്നും ഇസ്രയേല്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഗാസയില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 7500ലധികം പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: