പാലക്കാട്: നെല്ല് സംഭരണ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെ. സംഭരണത്തിനും വില വിതരണത്തിനും സംസ്ഥാന സര്‍ക്കാരിന് യാതൊരു താല്പര്യവുമില്ലെന്ന് മന്ത്രി പറഞ്ഞു. ഹേമാംബിക നഗര്‍ റെയില്‍വെ ഡിവിഷന് ഹാളില്‍ നടന്ന റോസ്ഗാര്‍ മേളയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവര്‍. ഒന്നാംവിള നെല്ല് സംഭരണവും അനിശ്ചിതത്വത്തിലായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ രൂക്ഷവിമര്‍ശനം. കേരളത്തിലെ സഹകരണ മേഖല അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സംഭരിക്കുന്ന നെല്ല് എത്രയാണെങ്കിലും അതിന് കൃത്യമായ പണം നല്കാന് കേന്ദ്രം തയാറാണ്. എന്നാല്‍ എത്ര നെല്ല് സംഭരിച്ചുവെന്നോ, എത്ര രൂപ വിതരണം ചെയ്തുവെന്നോ ഉള്ള കണക്കുകള്‍ കേരളം സമര്‍പ്പിക്കുന്നില്ല. കേരള സര്‍ക്കാര്‍ നെല്ല് സംഭരണം കാര്യക്ഷമമായി നടത്തി തുക വിതരണം ചെയ്യാന്‍ തയറാവണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രത്തിന് കൃത്യമായ കണക്കുകള്‍ നല്‍കാതെ അനാവശ്യമായി കുറ്റപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് സംഭരണവില എത്രയുംവേഗം നല്കുവാനുള്ള നടപടിയാണ് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിന് പകരം ചെയ്യേണ്ടതെന്ന് അവര്‍
പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: