ടെഹ്റാന്: ഇറാനില്‍ ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച കൗമാരക്കാരി മരണമടഞ്ഞു. കുര്‍ദ് വംശജയായ 16 കാരി അര്‍മിത ഗെരാവന്ദ് ആണ് ജീവന് വെടിഞ്ഞത്.
ഒരു മാസം മുന്‍പാണ് അര്‍മിത മര്‍ദ്ദനത്തിനിരയായത്. അതിന്ശേഷം 28 ദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മണിക്കൂറുകള്‍ക്ക് മുന്‍പ് മരണത്തിന് കീഴടങ്ങിയത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ കഴിഞ്ഞിരുന്ന അര്‍മിതയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.
ഒരുമാസം മുമ്പ് മെട്രോ ടെയിനില്‍ കൂട്ടുകാരികള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന അര്‍മിത ഗെരാവന്ദിനെ മതകാര്യപൊലീസ് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ് അര്‍മിതയെ കൂട്ടുകാരികള്‍ ടെയിനില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ലോകം ഈ വാര്‍ത്ത അറിയുന്നത്.
പോലീസ് അര്‍മിതയെ മര്‍ദ്ദിച്ചതായി ദൃക്സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു. എന്നാല്‍ ഇതിനെ ഇറാനിയന്‍ പോലീസ് ഇത് നിഷേധിച്ചു. യാത്രചെയ്യുന്നതിനിടെയുണ്ടായ രക്തസമ്മര്‍ദ്ദ വ്യതിയാനമാണ് മരണകാരണമെന്നാണ് വിശദീകരണം.
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്സ അമീനി എന്ന 22 കാരി 2022 സെപ്റ്റംബറില്‍ ഇതേകുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്തിരുന്നു. മതപൊലീസിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച അമീനിയും മസ്തിഷ്ക മരണത്തെത്തുടര്‍ന്ന് മരിക്കുകയായിരുന്നു. ഇതിനെതിരെ ഇറാനില്‍ വനിതകളുടെ നേതൃത്വത്തില്‍ കനത്ത പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
വസ്ത്ര നിയമം ലംഘിക്കുന്ന സ്ത്രീകള്‍ക്കുള്ള ജയില്‍ ശിക്ഷ കഴിഞ്ഞ മാസം ഇറാന് പാര്‍ലമെന്റ് കടുപ്പിച്ചിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് ഹിജാബ് ബില്‍ പ്രകാരം ഇനി മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. മൂന്ന് വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ നിയമം നടപ്പാക്കാനാണ് പാര്‍ലമെന്റ് അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: