ന്യൂദല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്രയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
പ്രിയങ്ക വാദ്രയുടെ പ്രസംഗത്തിനെതിരെ ബിജെപി പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിക്കെതിരെ തെറ്റായതും വ്യക്തിപരമായ മതവിശ്വാസത്തിനുമെതിരെയാണ് പ്രിയങ്ക ആക്ഷേപം നടത്തിയത്. കേന്ദ്രമന്ത്രിമാരായ ഹര്‍ദ്ദീപ് സിങ് പുരി, അര്‍ജുന്‍ രാം മേഘ് വാള്‍, പാര്‍ട്ടി നേതാക്കളായ അനില്‍ ബാലൂണി, ഓം പതക് എന്നിവരടങ്ങിയ സംഘമാണ് തെരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ച് പരാതി നല്‍കിയത്.
തികച്ചും അടിസ്ഥാനരഹിതമായ ആരോപണം മോദിയുടെ മതവിശ്വാസത്തെ വരെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു 20ന് ദാവൂസയില്‍ നടത്തിയ പ്രസംഗം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമാണ് പ്രിയങ്കയുടെ പ്രസംഗം. നിയമത്തിനു മുകളിലാണ് താനെന്നാണ് പ്രിയങ്കയുടെ ധാരണയെന്നും ബിജെപി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: