കൊച്ചി : സംസ്ഥാനത്തേക്ക് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ഓടിത്തുടങ്ങും. തമിഴ്‌നാട്-കര്‍ണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സര്‍വീസ്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്കും ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.
തിരിച്ച് എറണാകുളം സൗത്തില്‍ നിന്നും പുറപ്പെട്ട് ബെംഗളൂരുവിലേക്കും അവിടെ നിന്ന് ചെന്നൈയിലേക്കും സര്‍വീസ് നടത്തും.
മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുക വ്യാഴാഴ്ചകളിലാണ് .
എറണാകുളം-ബെംഗളൂരു റൂട്ടില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ ഓടിക്കും. ചെന്നൈ-ബെംഗളൂരു റൂട്ടില്‍ രണ്ട് സര്‍വീസുകളുണ്ടാകും.
വ്യാഴാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ 4.00-ന് ബെംഗളൂരുവിലെത്തി 4.30-ന് എറണാകുളത്തേക്ക് പുറപ്പെടും. ഉച്ചയ്‌ക്ക് 1.30ന് എറണാകുളത്തെത്തും. ഉച്ചയ്‌ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 10.30ന് ബെംഗളൂരുവിലെത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 4.30-ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് ഉച്ചയ്‌ക്ക് എറണാകുളത്തേക്ക് മടങ്ങും. ഞായറാഴ്ച രാത്രി 11.30ന് ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്ക് പുറപ്പെടും.
എന്നു മുതല്‍ സര്‍വീസ് നടത്തുമെന്ന് നിശ്ചയിച്ചിട്ടില്ല. പുതിയ ട്രെയിനിന്റെ നിരക്ക്, പുതിയ സൗകര്യങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല
ദക്ഷിണ റെയിൽവേ നൽകിയ ശുപാർശ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ പരിഗണനയിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
കേരളത്തില്‍ നിലവില്‍ തിരുവനന്തപുരം കാസര്‍കോട് റൂട്ടില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. ഒരെണ്ണം ആലപ്പുഴ വഴിയും മറ്റൊരെണ്ണം കാസര്‍ഗോഡ് വഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: