കൃത്യമായ ഇടവേളകളിൽ പലിശ ലഭ്യമാകുന്നതിനൊപ്പം എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാമെന്ന ഉറപ്പുമുള്ളതിനാലാണ് ഉപയോക്തക്കളിൽ അധികം ആളുകളും സ്ഥിര നിക്ഷേപത്തിലേക്ക് നീങ്ങുന്നത്. ഒരുവിധം എല്ലാ ബാങ്കുകളും അടുത്തിടെയായി സ്ഥിര നിക്ഷേപ പലിശ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഏത് ബാങ്ക് തിരഞ്ഞെടുക്കാമെന്നും മികച്ച പലിശ നൽകുന്ന ബാങ്കുകൾ ഏതെന്നും നോക്കാം..
ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
തൃശൂർ ആസ്ഥാനമായാണ് ബാങ്ക് പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശയാണ് ഇസാഫ് നൽകുന്നത്. ഒരു വർഷം ഒരു ദിവസം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് എട്ട് ശതമാനം പലിശയാണ് ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 8.5 ശതമാനം പലിശയും ബാങ്ക് നൽകുന്നു.
കൊട്ടക് മഹീന്ദ്ര ബാങ്ക്
രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് കൊട്ടക് മഹീന്ദ്രയും നൽകുന്നത്. 361 ദിവസം മുതൽ 23 മാസത്തിൽ താഴ വരുന്ന കാലാവധിക്കാണ് ഉയർന്ന പലിശ ലഭിക്കുന്നത്. ഈ കാലാവധിയിൽ സ്ഥിര നിക്ഷേപകരാകുന്നവർക്ക് 7.20 ശതമാനം പലിശ ലഭ്യമാകും. മുതിർന്ന പൗരന്മാർക്ക് 7.40 ശതമാനം പലിശ ലഭ്യമാകും.
ഇൻഡസ് ഇൻഡ് ബാങ്ക്
പല കാലയളവിൽ മികച്ച പലിശ നിരക്കാണ് ബാങ്ക് നൽകുന്നത്. ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 7.50 ശതമാനം മുതൽ 7.85 ശതമാനം പലിശ വരെ വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്ക് 7.9 ശതമാനം പലിശ ലഭിക്കും.
യെസ് ബാങ്ക്
ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് 7.25 ശതമാനം മുതൽ 7.50 ശതമാനം വരെ പലിശ നൽകുന്നുണ്ട്.
ആർബിഎൽ ബാങ്ക്
ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധി നൽകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 7 ശതമാനം മുതൽ 7.80 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു.
ഐഡിഎഫ്സി ബാങ്ക്
ഒന്ന് മുതൽ രണ്ട് വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് എട്ട് ശതമാനം പലിശയും നൽകുന്നു.
എസ്ബിഐ
ഒരു വർഷം മുതൽ രണ്ട് വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 6.80 ശതമാനം പലിശയാണ് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ മുതിർന്ന പൗരന്മാർക്ക് 7.30 ശതമാനം പലിശ നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: