അശ്വന്ത് കോക്കടക്കം അഞ്ച് യുട്യൂബര്‍മാരുള്‍പ്പെടെ 9 പേര്‍ക്കെതിരെ റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ കേസ്; സ്നേക്ക് പ്ലാന്റിനെതിരെ ബ്ലാക്ക് മെയിലിങ്ങിന് കേസ്
തിരുവനന്തപുരം സിനിമാ യുട്യൂബര്‍ അശ്വന്ത് കോക്കടക്കം അഞ്ച് യുട്യൂബര്‍മാരുള്‍പ്പെടെ 9 പേര്‍ക്കെതിരെ റിവ്യൂ ബോംബിങ്ങിന്റെ പേരില്‍ പൊലീസ് കേസെടുത്തു. അശ്വന്ത് കോക്ക്, സ്നേക്ക് പ്ലാന്റ്, അരുണ്‍ തരംഗ, എന്‍വി. ഫോക്കസ്, ട്രെന്റ് സെക്ടര്‍ 24-7 എന്നീ യൂട്യൂബര്‍മാര്‍ക്കെതിരെയാണ് പ്രധാനമായും കേസെടുത്തിരിക്കുന്നത്. മറ്റ് നാല് ഓണ്‍ലൈന്‍ ചാനലുകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഇതില്‍ സ്നേക്ക് പ്ലാന്റ് എന്ന യുട്യൂബ് ചാനല്‍ ആണ് റിവ്യൂബോംബിങ്ങ് കേസില്‍ ഒന്നാം പ്രതി. ഇതിന്റെ ഉടമ സിനിമാസംവിധായകനെ ഫോണില്‍ വിളിച്ച് പണം ചോദിച്ചുവെന്ന് പൊലീസില്‍ പരാതിയുണ്ട്.
ദുഷ്ടലാക്കോടെ നെഗറ്റീവ്റിവ്യൂ നടത്തി റിലീസ് ചെയ്യുന്ന സിനിമകളെ ഉടന്‍ നശിപ്പിക്കാന്‍ റിവ്യൂ ബോംബിങ്ങ് നടത്തുന്നു എന്നാണ് പ്രധാനപരാതി. ഹൈക്കോടതിയും ഈ റിവ്യൂബോംബിങ്ങിനെതിരെ കഴിഞ്ഞ ദിവസം വിമര്‍ശനം നടത്തിയിരുന്നു. അഞ്ച് യുട്യൂബര്‍മാരും കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ വിവിധ സിനിമാ റിവ്യൂകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. കാരണം തിരക്കിട്ട് നടപടിയെടുത്താല്‍ ആവിഷ്കാരസ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്ന പരാതിയുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ഇത്. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കൃത്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടിട്ടുണ്ടോ അതുപോലെ സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ റിവ്യൂ ഉണ്ടായിട്ടുണ്ടോ എന്നിവയാണ് പ്രധാനമായും പരിശോധിക്കും. .
ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണ്. ചില അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തേണ്ടതുമുണ്ട്.
കൊച്ചിയിലെ വനിതവിനീത തിയറ്ററില്‍ സിനിമക്കാര്‍ തന്നെ യൂട്യൂബര്‍മാരെ പ്രോത്സാഹിപ്പിക്കുന്നു
കൊച്ചിയിലെ വനിതാവിനീത എന്ന തിയറ്ററില്‍ പല സിനിമകളുടെയും ആദ്യ ഷോവില്‍ യുട്യൂബര്‍മാരെയും വ്ളോഗര്‍മാരെയും പണം കൊടുത്തുതന്നെ ക്ഷണിക്കുന്നുണ്ടെന്നും സിനിമക്കാര്‍ക്ക് അനുകൂലമായ റിവ്യൂ സൃഷ്ടിക്കുന്നുണ്ടെന്നും യൂട്യൂബര്‍ അശ്വന്ത് കോക്ക്. സിനിമ നിര്‍മ്മിച്ചവരും അണിയറശില്പികളും അവരുടെ ബന്ധിക്കളും അഭ്യുദയകാംക്ഷികളുമാണ് ആദ്യ ഷോയ്ക്കുണ്ടാവുക. അതില്‍ സിനിമയ്ക്ക് അനുകൂലമായ റിവ്യൂകള്‍ തികച്ചും നാടകീയമായി യൂട്യൂബര്‍മാര്‍ക്ക് സിനിമയുടെ അണിയറ ശില്പികള് തന്നെ നല്കുന്ന സമ്പ്രദായം ഉണ്ടെന്നും അശ്വന്ത് കോക്ക് ആരോപിച്ചു റിവ്യൂബോംബിങ്ങിനെ കുറ്റപ്പെടുത്തുമ്പോള്‍ ഈ അനുകൂല റിവ്യൂ പടച്ചുണ്ടാക്കുന്ന രീതിയും വിമര്‍ശിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: