തിരുവനന്തപുരം: റിവ്യൂ ബോബിംങ് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അപകീര്‍ത്തികുറ്റത്തിന് കോടതി നോട്ടീസ് കിട്ടിയ അശ്വന്ത് കോക്ക് എന്ന യൂട്യൂബ് സിനിമ നിരൂപകന് ടിവി ചാനലുകളില്‍ പ്രതികരണവുമായി എത്തി. റാഹേല്‍ മകന് കോര എന്ന സിനിമയുടെ സംവിധായകന് ശ്രദ്ധ നേടാന്‍ നടത്തിയ നാടകമാണ് റിവ്യൂ ബോംബിങ്ങെന്നാണ് അശ്വന്ത് കോക്കിന്റെ പ്രതികരണം.
150 രൂപ കൊടുത്ത് തിയറ്ററുകളില്‍ പോയി സിനിമ കാണുമ്പോള്‍ നല്ലതല്ലെങ്കില്‍ നല്ലതല്ലെന്ന് പറയുമെന്നും അശ്വത് കോക്ക് ടിവി ചാനലില്‍ പ്രതികരിച്ചു. സിനിമയെ വിമര്‍ശിക്കുന്നതിനെതിരെ കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു. തന്റെ റിവ്യൂകള്‍ പരസ്യമാണെന്നും രഹസ്യഗ്രൂപ്പില്‍ ഇടുന്നതല്ലെന്നും അശ്വന്ത് കോക്ക് പറഞ്ഞു.
റാഹേല്‍ മകന് കോര എന്ന സിനിമയുടെ സംവിധായകന് ഉബെയ് നി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിവ്യൂ ബോംബിങ്ങ് നടത്തി തന്റെ സിനിമയെ യുട്യൂബ് സിനിമാനിരൂപകര്‍ നശിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ തുടക്കം. ഏകദേശം ഒമ്പത് യൂട്യൂബ്-ഓണ്‍ലൈന്‍ സിനിമാനിരുപകര്ക്കെതിരെ കേസെടത്തിട്ടുണ്ട്. കേസില്‍ ഒന്നാം പ്രതിയ്ക്കെതിരെ ബ്ലാക് മെയ് ലിംഗ് (പണത്തിന് വേണ്ടി ഫോണ്‍ വഴി ഭീഷണി നടത്തി) എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളിലുൂടെ നടത്തുന്ന റിവ്യൂബോംബിങ്ങിനെ വിമര്‍ശിച്ചിരുന്നു. സിനിമാ നിരൂപണത്തിന് വേണ്ടി ഫോണിലൂടെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് തെറ്റാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. വിമര്‍ശിക്കുമ്പോള്‍ വിമര്‍ശകര്‍ നിയന്ത്രണം പാലിക്കുന്നത് നല്ലതാണെന്നും യൂട്യൂബര്‍ ഷെസാം ടിവി ചാനലുകളില്‍ പ്രതികരിച്ചു. ഫെയ്ക്ക് അക്കൗണ്ടിലൂടെ തെറ്റായ റിവ്യൂ ചെയ്യുക, പൈസ വാങ്ങി ഡീഗ്രേഡ് ചെയ്യുക എന്നിവ തെറ്റാണ്. എന്നാല്‍ ഒരു സിനിമ കണ്ട് ശക്തമായ വിമര്‍ശനം നടത്തുന്നവരുമുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ കാത്തിരിക്കുന്നവരുമുണ്ടെന്നും ഷെസാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: