കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ മുഖ്യകവാടമായ എം.സി റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ശ്രീശങ്കര പ്രതിമയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ നീക്കി.
പ്രതിമയ്ക്ക് ചുറ്റും വര്‍ഷങ്ങളായി സര്‍വകലാശാലയിലെ ഇടത് വലത് വിദ്യാര്‍ഥി സംഘടനകളും അധ്യാപക അനധ്യാപക സംഘടനകളും കൊടികളും ഫ്ളക്സുകളും തോരണങ്ങളും കെട്ടി പ്രതിമ കാണാന്‍പറ്റാത്ത രീതില്‍ അവഹേളിക്കുകയായിരുന്നു. ഇതിനെതിരെ ശ്രീശങ്കരധര്മ സംരക്ഷണസമിതിയും വിവിധ ഹൈന്ദവ സംഘടനകളും നിരവധി പരാതികള്‍ നല്‍കുകയും പ്രക്ഷോപങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സായി ശങ്കരകേന്ദ്രത്തിലെ പി.എന്‍ ശ്രീനിവാസനാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഫയല്‍ ചെയ്തതോടെ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കഴിഞ്ഞ 12 ന് പ്രതിമയ്ക്ക് ചുറ്റും ബാനറുകളും കൊടികളും നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറക്കി. എന്നാല്‍ ഈ ഉത്തരവ് ഇറങ്ങിയിട്ടും ദിവസങ്ങള്‍ കഴിഞ്ഞിട്ടും അഴിച്ചുമാറ്റാന്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ തയ്യാറായിരുന്നില്ല. കേസ് ബുധനാഴ്ച പരിഗണിക്കാന്‍ ഇരിക്കെ ചൊവ്വാഴ്ച രാത്രി കൊടിയും തോരണങ്ങളും മാറ്റുകയായിരുന്നു.
ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാലയുടെ കവാടത്തിലെ ശങ്കര പ്രതിമയെ അവഹേളിക്കുന്ന തരത്തില്‍ കൊടി തോരണങ്ങളും ഫ്ലക്സ് ബോര്‍ഡുകളും വയ്ക്കുന്നതിനെതിരെ ഹൈകോടതി സംസ്കൃത സര്‍വകലാശാലയോട് സത്യവാങ്മൂലം ആവശ്യപ്പെട്ടത് ശ്രീശങ്കര ധര്‍മ സംരക്ഷണ സമിതി സ്വാഗതം ചെയ്തു. ശ്രീശങ്കര ധര്‍മ സംരക്ഷണ സമിതി സര്‍വകലാശാലയുടെ നടപടികള്‍ക്കെതിരെ പ്രതിഷേധ നാമജപ പ്രകടനവും പൊതുസമ്മേളനവും നടത്തിയിരുന്നു.ശ്രീശങ്കരാ ധര്‍മസംരക്ഷണ സമിതി ചെയര്‍മാനും റിട്ട.ജില്ലാ ജഡ്ജിയുമായ പി.മാധവന് നായര്‍, ജനറല്‍ കണ്‍വീനര്‍ വി.എസ് സുബിന് കുമാറും സത്യവാങ്മൂലം ആവശ്യപ്പെട്ടത് സ്വാഗതാര്‍ഹമാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: