ദോഹ: എട്ട് ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ക്ക് മരണശിക്ഷ വിധിച്ച് ഖത്തര്‍ കോടതി. ഒരു വര്‍ഷമായി തടങ്കലില്‍ വെച്ചിരുന്ന നാവിക ഉദ്യോഗസ്ഥര‍്ക്കാണ് ഖത്തര്‍ കോടതി വധശിക്ഷ വിധിച്ചത്.
BIG BREAKING NEWS ⚡ Qatar court sentences eight former Indian Navy personnel to death after detaining them for more than a year.
All proceedings were held secretly. Entire world is shocked⚡
Indian Govt said it is deeply shocked over the verdict and is exploring all the legal… pic.twitter.com/YkHNU83KDH— Times Algebra (@TimesAlgebraIND) October 26, 2023
ഈ കേസ് സംബന്ധിച്ചുള്ള വിചാരണ എല്ലാം അതീവരഹസ്യമായിരുന്നു. ഈ വിധി കോട്ട് ലോകരാഷ്‌ട്രങ്ങള്‍ അമ്പരപ്പിലാണ്. വിധി കേട്ട് അഗാധമായ ആഘാതമുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഈ വിധിയ്‌ക്കെതിരായ നിയമസംവിധാനങ്ങള്‍ പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു.
ഖത്തറിലെ എട്ട് നാവിക ഉദ്യോഗസ്ഥര്‍ ഖത്തറില്‍ ജോലി ചെയ്തിരുന്നവര്‍; അറസ്റ്റ് എന്തിനെന്ന് വ്യക്തമല്ല
ഖത്തര്‍ നേവിക്ക് പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്ന കമ്പനിയുമായി ചേര്‍ന്ന് ഖത്തറില്‍ ജോലി ചെയ്യുന്ന എട്ട് മുന്‍ ഇന്ത്യന്‍ നേവി ഓഫീസര്‍മാര്‍ ആ രാജ്യത്ത് കസ്റ്റഡിയിലാണ്.സംഭവത്തെ കുറിച്ച് ദോഹയിലെ ഇന്ത്യന്‍ എംബസിക്ക് അറിവുണ്ട് എന്നും പറയപ്പെടുന്നു. . ഡോ. മീട്ടു ഭാര്‍ഗവ എന്ന ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നാണ് സംഭവം ആദ്യം പുറത്തായത് എന്നാണ് സൂചന. ഇദ്ദേഹം പങ്കുവെച്ച ട്വീറ്റില്‍ 57 ദിവസമായി ദോഹയില്‍ സൈനികര്‍ അനധികൃത കസ്റ്റഡിയില്‍ കഴിയുകയാണ് എന്നാണ് പറയുന്നത്.കസ്റ്റഡിയിലുള്ള മുന്‍ സൈനികര്‍ ദഹ്റ ഗ്ലോബല്‍ ടെക്നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.
ഖത്തര്‍ ഡിഫന്‍സ്, സെക്യൂരിറ്റി, മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയുടെ ‘പ്രാദേശിക ബിസിനസ്സ് പങ്കാളി’ എന്നാണ് ഈ കമ്പനി സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ പ്രവര്‍ത്തനവും അറ്റകുറ്റപ്പണിയും പോലുള്ള പ്രധാന കാര്യങ്ങളിലും തങ്ങള്‍ വിദഗ്ധരാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
ഗ്രൂപ്പ് സിഇഒ ഖമീസ് അല്‍ അജ്മി റോയല്‍ ഒമാന്‍ എയര്‍ഫോഴ്സിന്റെ റിട്ടയേര്‍ഡ് സ്‌ക്വാഡ്രണ്‍ ലീഡറാണ്. കസ്റ്റഡിയിലുള്ള എട്ട് ഇന്ത്യക്കാരില്‍ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടര്‍ റിട്ട. കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി ആണെന്ന് വ്യക്തമായിട്ടുണ്ട്. 2019-ല്‍ ഇദ്ദേഹത്തിന് അന്നത്തെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദില്‍ നിന്ന് പ്രവാസി ഭാരതീയ സമ്മാന് അവാര്‍ഡ് ലഭിച്ചിരുന്നു.
ഇന്ത്യന്‍ നാവികസേനയില്‍ ആയിരിക്കെ യുദ്ധക്കപ്പല്‍ കമാന്‍ഡ് ചെയ്തിരുന്നു എന്നാണ് കമ്പനി വെബ്സൈറ്റിലെ അദ്ദേഹത്തിന്റെ ജീവിതരേഖയില്‍ പറയുന്നത്. അതേസമയം മുന്‍ സൈനികരെ എന്തിനാണ് പിടികൂടിയത് എന്ന് വ്യക്തമല്ല.
ഇസ്രയേല്‍ ചാരവൃത്തി നടത്തി എന്ന് ഖത്തറിന്റെ ആരോപണം
2022 ഓഗസ്റ്റിൽ, ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെ ഈ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥര്‍ , ഇസ്രായേൽ ചാരവൃത്തി നടത്തി എന്നാണ് ഖത്തര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: