ടെല്‍ അവീവ്: ഇസ്രായേല്‍ അതിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് എന്ന തന്റെ വാക്കുകള്‍ ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസ് യുദ്ധത്തിനെതിരായ തന്റെ ലക്ഷ്യം രാജ്യത്തെ രക്ഷിക്കുക ആണെന്നും ഗാസയിലെ ഹമാസിനെ തകര്‍ക്കാനുള്ള കരവഴിയുള്ള മുന്നേറ്റം ആരംഭിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇസ്രായേല്‍ ഒരു ഗ്രൗണ്ട് ഓപ്പറേഷന് തയ്യാറെടുക്കുകയാണ്. എന്നാല്‍ എപ്പോള്‍ അല്ലെങ്കില്‍ എങ്ങനെ എന്ന് പറയില്ല. അതേസമയം കരവഴിയുള്ള ആക്രമണങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ ഒരു സൈനിക സംഘം ഗാസയുടെ അതിര്‍ത്തി പ്രദേശത്ത് കടന്നുകയറി ഹമാസ് കേന്ദ്രം നശിപ്പിച്ചുവെന്നാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ട് വീഡിയോയില്‍ സൂചിപ്പിക്കുന്നത്.
ഞങ്ങള്‍ ഒരു കര കടന്നുകയറ്റത്തിന് തയ്യാറെടുക്കുകയാണ്. എപ്പോള്‍, എങ്ങനെ, എത്രയെണ്ണം എന്ന് ഞാന്‍ വ്യക്തമാക്കുന്നില്ല. ആക്രമണത്തിന്റെ വ്യാപ്തിയും ഞാന്‍ വിശദമാക്കുന്നില്ല. അങ്ങനെയാണ് അത് ചെയ്യേണ്ടത്. നമ്മുടെ സൈനികരുടെ ജീവന്‍ സംരക്ഷിക്കാന്‍ ഇതാണ് വഴി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു.
ഇസ്രായേല്‍ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. പോരാട്ടത്തിന് രണ്ട് ലക്ഷ്യങ്ങളാണുള്ളത് ഹമാസിന്റെ സര്‍വനാശവും അതിനൊപ്പം ഞങ്ങളുടെ ബന്ദികളാക്കാന്‍ വിമോചനവുമാണ്. അര്‍ദ്ധരാത്രി നടത്തിയ കടന്നുകയറ്റത്തില്‍ ആയിരക്കണക്കിന് ഭീകരര്‍ കൊല്ലപ്പെട്ടു, ഇത് ഒരു തുടക്കം മാത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു.
#BREAKING
Combined forces of the IDF carried out a targeted raid tonight in the north of the Gaza Strip *IDF forces under the command of the Givati Brigade tonight carried out a targeted raid using tanks in the territory of the northern Gaza Strip, as part of the preparation… pic.twitter.com/9059kQHb4E
— Mossad Commentary (@MOSSADil) October 26, 2023
കരവഴിയുള്ള മുന്നേറ്റത്തിന്റെ സമയം സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനമുണ്ടായതായി നെതന്യാഹു പറയുന്നു. ഓപ്പറേഷന്റെ സമയം യുദ്ധ കാബിനറ്റും ചീഫ് ഓഫ് സ്റ്റാഫും ഏകകണ്ഠമായി നിര്‍ണ്ണയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹമാസിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ ഓര്‍മ്മകള്‍ ഒരിക്കലും മറക്കില്ല. അതിന് പ്രതികാരം ചെയ്യും. നമ്മുടെ സഹോദരങ്ങളെ ക്രൂരമായി കൊന്നവരുടെ അവസാനം വരെ പോരാടുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു.
#BREAKING: A LIGHT GROUND OPERATION:
Tonight, the IDF carried out an unusual and extensive ground raid of infantry and armored forces inside the Gaza Strip
The raid was on a large scale and at a greater depth inside Gaza. The aim of the raid is to attack Hamas targets from…
— Mossad Commentary (@MOSSADil) October 26, 2023
ലോക നേതാക്കള്‍ ഇന്ന് ഹമാസ് ഐഎസിനു തുല്യാമാണെന്ന് മനസ്സിലാക്കി കഴിഞ്ഞു. എല്ലാ മനുഷ്യരാശിക്കും വേണ്ടിയുള്ള യുദ്ധമാണ് ഇത്. അതിനാല്‍ ഇസ്രയേല്‍ നേതാക്കളുടെ സഹായം തേടുകയാണ്. ഇരുട്ടിനെതിരെയുള്ള വെളിച്ചത്തിന്റെ പോരാട്ടമാണ് ഇസ്രയേലിന്റെ പോരാട്ടമെന്ന് ലോകം ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: