ഇടുക്കിയിലേക്ക് പൂജാ അവധി ആഘോഷമാക്കാൻ എത്തിയത് നിരവധി ആളുകൾ. ഒരു ലക്ഷത്തിൽ അധികം ആളുകളാണ് ഇവിടെയെത്തിയത്. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ട് കൂടി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 21 മുതൽ 24 വരെ സന്ദർശകരുടെ പ്രവാഹമായിരുന്നു.
21-ന് 13,779 പേരും 22-ന് 29,516 പേരും 23-ന് 31757, 24-ന് 20710 പേരും ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു. നാല് ദിവസങ്ങളിലായി വാഗമൺ മൊട്ടക്കുന്ന് സന്ദർശിച്ചത് 30,193 പേരായിരുന്നു. അഡ്വഞ്ചർ പാർക്കിൽ 26,986 സഞ്ചാരികളുമെത്തി. രാമക്കൽമേട്-8748, മാട്ടുപ്പട്ടി-2330, അരുവിക്കുഴി-1075, എസ്.എൻ. പുരം-5348, പാഞ്ചാലിമേട്-7600, ഇടുക്കി ഹിൽവ്യു പാർക്ക്-5096, ബൊട്ടാണിക്കൽ ഗാർഡൻ-8656 എന്നിങ്ങനെയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തി സന്ദർശകരുടെ എണ്ണം.
വാഗമണ്ണിൽ ഗ്ലാസ് ബ്രിഡ്ജ് തുറന്നതാണ് സന്ദർശകരുടെ എണ്ണം വർദ്ധിക്കാനുള്ള കാരണം. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം തന്നെ ഗ്ലാസ് ബ്രിഡ്ജ് സന്ദർശിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: