Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഓസ്‌ട്രേലിയ തകര്‍ത്തു; നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയത് 309 റണ്‍സിന്

ലോകകപ്പിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 12:12 am IST
in Cricket

ന്യൂദല്‍ഹി: ആദ്യം ഡേവിഡ് വാര്‍ണറുടെയും ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറി, പിന്നാലെ ആദം സാംപയുടെ തകര്‍പ്പന്‍ ബൗളിങ്. ഇതു മതിയയായിരുന്നു നെതര്‍ലന്‍ഡ്‌സിനെതിരെ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് കൂറ്റന്‍ വിജയം സ്വന്തമാക്കാന്‍. 309 റണ്‍സിന്റെ അതിഗംഭീര വിജയമാണ് ഓസീസ് ഇന്നലെ ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയത്. ഓസീസിന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

റണ്‍സ് അടിസ്ഥാനത്തില്‍ ലോകകപ്പിലെ ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ പെര്‍ത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ തന്നെ നേടിയ 275 റണ്‍സിന്റെ വിജയമായിരുന്നു ഇതിന് മുന്‍പ് റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റിന് 399 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ നെതര്‍ലന്‍ഡ്‌സ് 21 ഓവറില്‍ വെറും 90 റണ്‍സിന് പുറത്തായി. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത ആദം സാംപയാണ് നെതര്‍ലന്‍ഡ്സിനെ തകര്‍ത്തത്. രണ്ട് വിക്കറ്റ് മിച്ചല്‍ മാര്‍ഷും സ്വന്തമാക്കി. 25 റണ്‍സെടുത്ത ഓപ്പണര്‍ വിക്രംജിത്ത് സിങ്ങാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. കോളിന്‍ ആക്കര്‍മാന്‍ (10), സിബ്രാന്‍ഡ് ഏങ്കല്‍ബ്രഷ് (11), സ്‌കോട്ട് എഡ്വേര്‍ഡ്സ് (പുറത്താവാതെ 12) തേജ നിഡമനുരു (14) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മാക്സ് ഒഡൗഡ് (6), ബാസ് ഡീ ലീഡെ (4), ലോഗന്‍ വാന്‍ ബീക്ക് (0), റോള്‍ഫ് വാന്‍ ഡര്‍ മെര്‍വെ (0), ആര്യന്‍ ദത്ത് (1), പോള്‍ വാന്‍ മീകെരന്‍ (0) എന്നിവരും പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഡേവിഡ് വാര്‍ണര്‍, (93 പന്തില്‍ 104), ഗ്ലെന്‍ മാക്സ്വെല്‍ (44 പന്തില്‍ 106) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തിലാണ് കൂറ്റന്‍ സ്‌കോറിലെത്തിയത്. സ്റ്റീവന്‍ സ്മിത്ത് (71), മര്‍നസ് ലബുഷെയ്ന്‍ (62) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവെച്ചു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ഷിന്റെ (9) വിക്കറ്റ് നഷ്ടമായി. വാന്‍ ബീക്കിന്റെ പന്തില്‍ കോളിന്‍ ആക്കര്‍മാന് ക്യാച്ച്. മൂന്നാം വിക്കറ്റില്‍ വാര്‍ണര്‍-സ്മിത്ത് സഖ്യം ഒത്തുചേര്‍ന്നതോടെ ഓസീസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തിത്തുടങ്ങി. ഇരുവരും 132 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സ്മിത്തിനെ ആര്യന്‍ ദത്ത് പുറത്താക്കി. 68 പന്തില്‍ ഒരു സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്സ്. നാലാമതെത്തിയ ലബുഷെയ്നും അക്രമിച്ചു കളിച്ചു. വാര്‍ണര്‍ക്കൊപ്പം 84 റണ്‍സാണ് ലബുഷെയ്ന്‍ കൂട്ടിച്ചേര്‍ത്തത്. 37-ാം ഓവറിലെ ആദ്യ പന്തില്‍ ഡീ ലീഡെയുടെ പന്തില്‍ ദത്തിന് ക്യാച്ച് നല്‍കി ലബുഷെയ്ന്‍ മടങ്ങി. തുടര്‍ന്നെത്തിയ ജോഷ് ഇന്‍ഗ്ലിസിന് (14) അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തൊട്ടടുത്ത ഓവറില്‍ വാര്‍ണറും കൂടാരം കയറിയതോടെ ഓസീസ് 39.1 ഓവറില്‍ അഞ്ചിന് 267 എന്ന നിലയിലായി. ഇന്‍ഗ്ലിസ് പുറത്തായശേഷം ക്രീസിലെത്തിയ മാക്‌സ്‌വെല്‍ തകര്‍ത്തടിച്ചതോടെ ഓസീസ് സ്‌കോര്‍ കുത്തനെ ഉയര്‍ന്നു. ഇതിനിടെ കാമറൂണ്‍ ഗ്രീന്‍ (8) റണ്ണൗട്ടായി. എന്നാല്‍ മാക്സ്വെല്‍ തകര്‍ത്താടിയപ്പോള്‍ ഓസീസ് സ്‌കോര്‍ 400ന് അടുത്തെത്തി. അവസാന ഓവറിലാണ് മാക്സി മടങ്ങുന്നത്. 44 പന്തുകള്‍ മാത്രം നേരിട്ട താരം എട്ട് സിക്സും ഒമ്പത് ഫോറും നേടി. ലോഗന്‍ വാന്‍ ബീക്ക് 10 ഓവറില്‍ 74 റണ്‍സിന് നാല് വിക്കറ്റെടുത്തു. ബാസ് ഡീ ലീഡെയ്‌ക്ക് രണ്ട് വിക്കറ്റുണ്ട്. മാക്‌സ്‌വെല്ലാണ് കളിയിലെ താരം.

Tags: AustraliaNetherlands13th World Cup ODI Cricket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിന് കീഴടക്കി ഇന്ത്യ

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

ആഷസ് പരമ്പര സ്വന്തമാക്കിയത് ആഘോഷിക്കുന്ന ഓസീസ് താരങ്ങള്‍
Cricket

ആഷസ് ഓസീസിന് തന്നെ; അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിന് തോല്‍പ്പിച്ചു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡിഎസ് ജെപി എൻഡിഎയുടെ ഘടകകക്ഷിയായി

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശന്‍ ബിജെപിയില്‍, പാര്‍ട്ടിയില്‍ ചേര്‍ന്നത് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവച്ച ശേഷം

മറവിയെ മറക്കാന്‍ കാപ്പിയും ചായയും

വാക്കിന്റെ വികിരണങ്ങള്‍ 11- ഹിന്ദുധര്‍മ്മത്തിന്റെ സ്വപ്‌നഭൂമി

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ; ധുരന്ധറിന്റെ പുകഴ്‌ത്തി അല്ലു അർജുനും, രാം ചരണും ; എന്തിനാണ് ഈ കടപ്പാടെന്ന് വിമർശിച്ച് പ്രകാശ് രാജ്

മഹിളാ കോണ്‍ഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ബിജെപിയില്‍, ജയലക്ഷ്മിയെ പൊന്നാട അണിയിച്ച് സ്വീകരിച്ച് സുരേഷ് ഗോപി

ധുരന്ധറിൽ കാണിച്ചിരിക്കുന്നതെല്ലാം സത്യങ്ങൾ , അത് പലർക്കും തിരിച്ചടിയാണ് ; കോൺഗ്രസ് നേതാക്കൾക്കെതിരെ എസ്പി വൈദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.