കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള ഭാരവാഹികളായി. ജോസഫ് മോര് ഗ്രിഗോറിയോസ് മലങ്കര മെത്രാപ്പോലീത്തയായി (മെത്രാപ്പോലീത്തന്‍ ട്രസ്റ്റി) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
വൈദിക ട്രസ്റ്റിയായി ഫാ. റോയ് ജോര്‍ജ് കട്ടച്ചിറ (തുമ്പമണ്‍ ഭദ്രാസനം), അല്മായ ട്രസ്റ്റിയായി തമ്പു ജോര്‍ജ് തുകലന്‍ (കണ്ടനാട് ഭദ്രാസനം), സഭാ സെക്രട്ടറിയായി ജേക്കബ് സി. മാത്യു ചക്കരക്കാട്ട് (അങ്കമാലി ഭദ്രാസനം) എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഇടവകകളിലെ 2510 പള്ളിപ്രതിനിധികളില്‍ 2169 പേരാണ് വോട്ട് ചെയ്തത്. ഡോ. കോശി എം. ജോണായിരുന്നു വരണാധികാരി. അടുത്തമാസം 19 വരെയാണ് നിലവിലുള്ള ഭരണസമിതിയുടെ കാലാവധി.
പള്ളി പ്രതിനിധിയോഗം ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. മലങ്കര മെത്രാപ്പോലിത്തയും കാതോലിക്കോസ് അസിസ്റ്റന്റുമായ ജോസഫ് മോര് ഗ്രിഗോറിയോസ് അധ്യക്ഷനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: