ജമ്മു: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതവും സുസ്ഥിരവുമായ താമസത്തിന് സാഹചര്യമൊരുക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. പാകിസ്ഥാനും ഭീകര സംഘടനകളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയിലും ഭരണകൂടം കശ്മീരില്‍ സമാധാനത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താനുള്ള പരിശ്രമവുമായി മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
നവീകരണം തുടരുന്ന ഭാദേര്‍കാളി ദേവിയുടെ ക്ഷേത്രത്തിലെ വിജയദശമി ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച കശ്മീരി പണ്ഡിറ്റ് സമൂഹം, സൈന്യം, പോലീസ് എന്നിവരെ ആദരിക്കുന്നതിനായി സാമൂഹിക-സാംസ്‌കാരിക കേന്ദ്രം, ഷഹീദ് കേന്ദ്രം എന്നിവയുള്‍പ്പെടെ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ മാതാ ഭാദേര്‍കാളി ക്ഷേത്രട്രസ്റ്റിന്റെ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ശ്രീനഗറിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തമായി വീട് പണിയുന്നതിന് കുറഞ്ഞ വിലയ്‌ക്ക് ഭൂമി നല്കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
കശ്മീരി പണ്ഡിറ്റ് സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ആശങ്കകളും പരിഹരിക്കാന്‍ എല്‍ജി സെക്രട്ടേറിയറ്റില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്. പണ്ഡിറ്റ് സമൂഹത്തിലുള്ളവര്‍ക്ക് ഡിവിഷണല്‍ കമ്മിഷണര്‍, എഡിജിപി, ഐജിപി, ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരോടും പ്രശ്‌നങ്ങള്‍ ഉന്നയിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
താഴ്‌വരയില്‍ പൂര്‍ത്തീകരിച്ച വീടുകള്‍ ക്രമമായി അനുവദിക്കുന്നതിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലഫ്റ്റനന്റ് ഗവര്‍ണര്‍ ദുരിതാശ്വാസ, പുനരധിവാസ കമ്മിഷണര്‍ കെ.കെ. സിധയോട് നിര്‍ദേശിച്ചു. ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രമേഷ് കുമാര്‍, ഐജിപി ആനന്ദ് ജെയിന്‍, ഡെപ്യൂട്ടി കമ്മിഷണര്‍ സച്ചിന്‍ കുമാര്‍ വൈശ്യ, മുന്‍ എംഎല്‍എ ഡോ. അജയ് ഭാരതി തുടങ്ങിയവരും പങ്കെടുത്തു.
കശ്മീര്‍ ലെഫ്. ഗവര്‍ണര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു
ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ധരിപ്പിച്ചു. ജമ്മു കശ്മീരിന്റെ സമഗ്ര വികസനത്തിനായുള്ള ഭരണകൂടത്തിന്റെ വിവിധ സംരംഭങ്ങളെക്കുറിച്ചും സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സുരക്ഷ മെച്ചപ്പെട്ടുവെന്നും ഭീകരത അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണെന്നും മനോജ് സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക