ടെല്‍അവീവ്: കഴിഞ്ഞ പത്തൊന്‍പത് ദിവസത്തിനിടെ ഇസ്രായേലില്‍ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സിനായി അധികൃതരെ സമീപിച്ചത് ഒരുലക്ഷത്തിലധികം പേര്. ഇസ്രായേല്‍-ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ധനവെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രാലയം അറിയിച്ചു. ഒക്ടോ. ഏഴിന് ശേഷം അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അപേക്ഷ സമര്‍പ്പിച്ചവരുടെ എണ്ണത്തിന് തുല്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
സ്വയം സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സിന് വേണ്ടി അപേക്ഷ നല്കിയ ഷഹര്‍ ഫിഷ്ബെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്വയം രക്ഷിച്ചില്ലെങ്കില്‍, മറ്റാരും അത് ചെയ്യില്ല. അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ നിലവിലെ സ്ഥിതി എന്തെന്ന് അറിയില്ല. ദേശീയ സുരക്ഷാ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ്. അപേക്ഷ ലഭിച്ചുവെന്ന് സന്ദേശം വന്നിട്ടുള്ളതായും ഇസ്രായേല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച 23കാരനായ ഷഹര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: