ചെന്നൈ: അമിത് ഷായ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ സമൂഹമാധ്യമ പോസ്റ്റ് കണ്ടത് 2.25 ലക്ഷം പേര്‍. ആനന്ദകരമായ ജന്മദിനം നേരുന്നതോടൊപ്പം ആരോഗ്യകരവും സുദീര്‍ഘവും സന്തോഷകരവുമായ ജീവിതം ഉണ്ടാകട്ടെ എന്നും സന്ദേശത്തില്‍ ഇളയരാജ കുറിച്ചു.
Wishing our Hon’ble Home Minister Shri. Amit Shah ji a very Happy Birthday and pray to God to give him a very happy, prosperous, long & healthy life.. @amitshah
— Ilaiyaraaja (@ilaiyaraaja) October 22, 2023
ബിജെപിയോടുള്ള തന്റെ അടുപ്പം കൂടിയാണ് ഇളയരാജ ഈ ആശംസാസന്ദേശത്തില്‍ പ്രകടിപ്പിച്ചത്. ബിജെപിയ്‌ക്കെതിരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ശക്തമായ പ്രചാരവേല നടത്തുന്നതൊന്നും ഇളയരാജയുടെ ബിജെപിയോടുള്ള ചായ് വിനെ ഇല്ലാതാക്കിയിട്ടില്ല.
So kind of you @ilaiyaraaja Ji. Thank you for your warm wishes. https://t.co/ZdDGam9B5Y
— Amit Shah (@AmitShah) October 22, 2023
സനാതന ധര്‍മ്മത്തെ തടയാന്‍ മതപരിവര്‍ത്തന ലോബിയും ദ്രാവിഡപ്പാര്‍ട്ടികളും മത്സരിക്കുന്ന തമഴിനാട്ടില്‍ നിന്നും വിശ്വോത്തര സംഗീത പ്രതിഭയുടെ പിന്തുണ നേടിയെടുക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടം തന്നെയാണ്.
ബി.ആര്‍. അംബേദ്കറുമായി മോദിയെ താരതമ്യം ചെയ്തുകൊണ്ട് ഒരു പുസ്തകത്തിന് ഇളയരാജ മുഖവുര എഴുതിയത് ദ്രാവിഡ പാര്‍ട്ടികളെ ഞെട്ടിച്ചുകളഞ്ഞു. അവര്‍ സമൂഹമാധ്യമങ്ങളില്‍ ഇളയരാജയെ വേട്ടയാടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് സ്റ്റാലിന് തന്നെ ഇളയരാജയെ വിമര്‍ശിക്കുന്ന സന്ദേശങ്ങളെല്ലാം എടുത്തുമാറ്റാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കേണ്ടിവന്നു. അത്രയ്‌ക്കുണ്ട് ഇളയരാജയോട് തമിഴര്‍ക്കുള്ള ബഹുമാനം.
ഇളയരാജയ്‌ക്ക് രാജ്യസഭാ സീറ്റ് നല്‍കി ബിജെപി ആദരിച്ചു. എന്തായാലും ഇളയരാജയെ കിട്ടിയത് ബിജെപിയുടെ വലിയ നേട്ടം തന്നെയാണെന്നാണ് തമിഴ്നാട്ടിലെ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എന്തായാലും ഹിന്ദുത്വ ദര്‍ശനത്തിനോട് ഇഴചേരുന്ന സ്വഭാവമാണ് ഇളയരാജയുടേത് ക്ഷേത്രങ്ങള്‍ക്ക് ഉദാരമായി സംഭാവനകള്‍ നല്‍കും. ആത്മീയവാദിയാണ്. ആദി ശങ്കരാചാര്യരെ അങ്ങേയറ്റം ഇളയരാജക്ക് ബഹുമാനവുമാണ്. ഇശൈ ജ്ഞാനി എന്ന് കരുണാനിധി വിളിച്ച ഇളയരാജയെ തമിഴ്നാട്ടുകാര്‍ അങ്ങേയറ്റം മതിക്കുന്നു. ഇളയരാജയുടെ സന്ദേശം ലഭിച്ചയുടന്‍നന്ദി പറഞ്ഞ് അമിത് ഷാ അതിന് മറുപടിയും നല്‍കി.ഈ മറുപടി രു ലക്ഷം പേരാണ് വ്യൂ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: