ന്യൂദല്‍ഹി: ദല്‍ഹി കസ്റ്റംസ് (പ്രിവന്റീവ്) സ്പെഷല്‍ കാമ്പയിന്റെ ഭാഗമായി 10.06 കോടി രൂപ വിലമതിക്കുന്ന എട്ട് ദശലക്ഷം വിദേശ സിഗരറ്റുകള്‍ നശിപ്പിക്കുന്നു. ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടിച്ചെടുത്ത 9.38 കോടി രൂപ വിലമതിക്കുന്ന 7.6 ദശലക്ഷം വിദേശ സിഗരറ്റുകളും ദല്‍ഹി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടിച്ചെടുത്ത 68 ലക്ഷം വിലമതിക്കുന്ന 0.4 ദശലക്ഷം വിദേശ സിഗരറ്റുകളുമാണ് നശിപ്പിക്കുന്നത്. 2019 ലെ ഡിസ്പോസല്‍ മാനുവല്‍ പ്രകാരം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) ദല്‍ഹി ജഹാംഗീര്‍ പുരിയിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് ഇവ സംസ്കരിക്കുക.
1962 ലെ കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളും സിഗരറ്റുകളും മറ്റ് പുകയില ഉല്പന്നങ്ങളും കടത്തുന്നത് സംബന്ധിച്ച് 2008 ലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാലുമാണ് സിഗരറ്റുകള്‍ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: