ന്യൂദല്‍ഹി: മലയാളത്തിലെ മാധ്യമങ്ങള്‍ ഏറ്റവുമധികം കൊട്ടിഘോഷിക്കുന്ന വിഷയമാണ് ഗുജറാത്ത് കലാപം. നരേന്ദ്രമോദിയെ ഏറ്റവുമധികം ജനങ്ങള്‍ തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്ന ഒരു വിഷയം എന്ന നിലയ്‌ക്ക് കൂടിയാണ് മലയാളത്തിലെ മാധ്യമങ്ങള്‍ കൂടുതലായി ഈ വിഷയം വീണ്ടും വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കുന്നത്.
അതൊക്കെ വിളിച്ചു പറഞ്ഞാല്‍ ഒരുവശത്ത് നിന്ന് ഇസ്ലാമിക ഭീകരരും മറുവശത്ത് നിന്ന് ഇന്നോവയിൽ കയറി അന്തംകമ്മികളും കൂടി ഒരു വരവ് വരും 😄 അത് പേടിച്ചിട്ടാണ് മാമകൾ അടിമകളായി നട്ടെല്ല് പണയപ്പെടുത്തി ജീവിക്കുന്നത് 😏 pic.twitter.com/b8T3BzJA2J
— MAYA ✍🏻 (@Maya_Lokam_) October 24, 2023
എന്നാല്‍ രാജേഷ് നാഥന്‍ എന്ന വ്യക്തിയുടെ പേരില്‍ ഉള്ള ഒരു സമൂഹമാധ്യമപോസ്റ്റ് ചോദിക്കുന്നത് 2002ലെ ഗുജറാത്തിലെ കലാപം മൂലം അവിടെ നില്‍ക്കാന്‍ പറ്റാതെ എത്ര മുസ്ലിങ്ങള്‍ ഗുജറാത്ത് വിട്ട് ഓടിപ്പോയി എന്നാണ്. കലാപത്തെയും കലാപകാരികളെയും ഭയന്ന് മുസ്ലിങ്ങള്‍ കൂട്ടപ്പലായനം ചെയ്തതിന്റെ വാര്‍ത്തകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.
അതേ സമയം, കശ്മീരില്‍ എന്താണ് സംഭവിച്ചതെന്ന് രാജേഷ് നാഥന്‍ ഇതേ പോസ്റ്റില്‍ ചോദിക്കുന്നു. മലയാളത്തിലെ മാധ്യമങ്ങള്‍ തമസ്കരിക്കാന്‍ ശ്രമിക്കുന്ന, മിണ്ടാന്‍ ഇഷ്ടപ്പെടാത്ത ഒന്നായിരുന്നു 1989ല്‍ ഹിസ് ബുള്‍ മുജാഹിദ്ദീന്‍, ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്നീ ഭീകരസംഘടനകളുടെ ക്രൂരമായ പീഢനം ഭയന്ന് അന്ന് ഏതാണ്ട് ഒരു ലക്ഷത്തോളം കശ്മീരി പണ്ഡിറ്റുകളാണ് കശ്മീര്‍ താഴ് വര വിട്ട് ഭാരതത്തിലെ വിവിധ ഭാഗങ്ങളിലേക്ക് ഓടിപ്പോയത്. 138ഓളം ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകള്‍ കൊലചെയ്യപ്പെട്ടു. ആകെ 1.2 ലക്ഷം മുതല്‍ 1.4 ലക്ഷം വരെ കശ്മീരി പണ്ഡിറ്റുകളാണ് താഴ്വരയില്‍ താമസിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കശ്മീലെ 1990കളിലെ കലാപത്തില്‍ ഒരു വംശത്തെ തന്നെ ആ പ്രദേശത്ത് നിന്നും ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ തുടച്ചുനീക്കുകയായിരുന്നു. ആ ഇസ്ലാമിക ഭീകരവാദത്തെക്കുറിച്ച് മലയാളം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാറേയില്ലെന്നും രാജേഷ് നാഥന്‍ പറയുന്നു. ഈ പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: