കൊച്ചി: വാളയാർ കേസിലെ പ്രതി കുട്ടി മധു എന്ന എം. മധു തൂങ്ങിമരിച്ച നിലയിൽ. ഇയാൾ ജോലിചെയ്യുന്ന ആലുവ ഇടത്തലയിലെ ഫാക്ടറിയിലാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വാളയാർ അട്ടപ്പള്ളത്ത് സഹോദരിമാർ കൊല്ലപ്പെട്ട കേസിലെ നാലാം പ്രതിയാണ് മരിച്ച മധു. പ്രവർത്തനം നിലച്ച കമ്പനിക്കുള്ളിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സ്ക്രാപ്പ് നീക്കാൻ കരാറെടുത്ത കമ്പനിയുടെ മണ്ണ് പരിശോധനാ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു മധു. കേസിൽ ജാമ്യം കിട്ടിയതിന് ശേഷമാണ് ഇയാൾ കൊച്ചിയിലെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ഇൻ ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു. പ്രതികളെ നുണപരിശോധനയ്‌ക്ക് ഹാജരാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജിയിൽ വിധിപറയാനിരിക്കെയാണ് മധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വാളയാർ കേസിലെ പ്രതികളുടെ മൊബൈൽ ഫോണുകൾ ശാസ്ത്രീയ പരിശോധനക്കയക്കാൻ സിബിഐ കോടതി അനുമതി നൽകിയിരുന്നു. 2017 ജനുവരി ഏഴിനാണ് വാളയാ റിലെ വീട്ടിൽ 13കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ അനുജത്തിയായ ഒമ്പത് വയസുകാരിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: