തൃശൂര്‍: ഒല്ലൂരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ഹെൽമെറ്റ് കൊണ്ട് മർദിച്ച യുവാക്കൾ പിടിയിൽ. ഒല്ലൂര്‍ സെന്‍ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചുവെന്ന് ആരോപിച്ചായിരുന്നു യുവാക്കളുടെ മർദ്ദനം. തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മൂന്നംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശേരി സ്വദേശി വിജിത്ത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഒല്ലൂർ സെറ്ററിൽ ഇന്ന് രാവിലെയാണ് സംഭവം. സാധാരണ ഇവിടെ രാവിലെ സമയങ്ങളിൽ ഗതാഗതകുരുക്ക് ഉണ്ടാകാറുണ്ട്. ഈ സമയത്ത് എത്തിയ കെഎസ്ആര്‍ടിസി ബസ് ബ്ലോക്കില്‍ കിടക്കാതെ എല്ലാ വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്ത് റോങ്ങ് സൈഡിലൂടെ മുന്‍ഭാഗത്തേക്ക് എത്തി. ഇതിനിടെ എതിര്‍ഭാഗത്ത് കൂടി വന്ന ലോറി ഡ്രൈവർ ഇതുമായി ബന്ധപ്പെട്ട് വാക്കേറ്റവും പിന്നീട് കൈയ്യാങ്കളിയുമായി.
ഇതിനിടെ എതിർഭാഗത്ത് കൂടി വന്ന ബൈക്ക് യാത്രികരായ യുവാക്കൾ ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയും ബൈക്ക് യാത്രികന്‍ കൈയിലുളള ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറുടെ മുഖത്ത് അടിക്കുകയായിരുന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടർന്ന് കെ എസ് ആർ ടി സി ജീവനക്കാർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: