ഭോപ്പാല്‍: നവരാത്രിയോടനുബന്ധിച്ചുള്ള കന്യാപൂജയെ അവഹേളിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആവശ്യപ്പെട്ടു.
മുഴുവന്‍ രാജ്യവും തിങ്കളാഴ്ച കന്യാപൂജ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കന്യാപൂജയെ വെറും ഗിമ്മിക്ക് എന്നാണ് ദിഗ്വിജയ് സിങ് വിശേഷിപ്പിച്ചത്. ശിവരാജ് സിങ് ചൗഹാന് തന്റെ വീട്ടില്‍ കന്യാപൂജാ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിനെയാണ് കോണ്‍ഗ്രസ് നേതാവ് അവഹേളിച്ചത്.
മൂന്നൂറിലേറെ പെണ്‍കുട്ടികള്‍ ശിവരാജ് സിങ് ചൗഹാന്റെ വസതിയില്‍ നടന്ന കന്യാപൂജയില്‍ പങ്കെടുത്തിരുന്നു. പെണ്‍കുട്ടികളെ ദേവതയായി കണ്ടാണ് പൂജ നടത്തുന്നത്. പെണ്‍കുട്ടികളെ ബഹുമാനിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: