കോഴിക്കോട്: കേരളത്തില്‍ സാംസ്കാരിക ഭീകരവാദികള്‍ സാംസ്കാരിക ആക്രമണം ശക്തിപ്പെടുത്തുകയാണെന്നും കേരളത്തെക്കുറിച്ചു തെറ്റായ ആഖ്യാനം സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍. കേരളത്തിന്റെ ഭാവിക്കായി ദുര്‍ഗയെ പുനരാവാഹിക്കണമെന്ന് കേസരിഭവനില്‍ നടന്ന നവരാത്രി സര്‍ഗോത്സവം സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവേ അദ്ദേഹം പറഞ്ഞു. സ്വാഗതസംഘം അധ്യക്ഷ പ്രമുഖ ചലച്ചിത്ര താരം വിധുബാല അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഹരിലാല്‍ ബി. മേനോന് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒരു കോടിയോളം ചെലവിട്ടു ടൂറിസം വകുപ്പ് സജ്ജമാക്കുന്ന വെബ്സൈറ്റില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഒരു കാര്യം കേരളത്തിലെ ഇസ്ലാമിക പാരമ്പര്യമാണ്. ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇതേക്കുറിച്ച് അറിവു ലഭിക്കാനാണ് ഈ ഉള്ളടക്കമെന്നാണു വിശദീകരണം. അറേബ്യയിലും കേരളത്തിലും ഒരേകാലത്താണ് മുസ്ലിംകള് ഉണ്ടായതെന്നു പ്രചരിപ്പിക്കുന്നു. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ടും മറ്റും വ്യാജചരിത്രം കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നു.
കലകളെ മതേതരമാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുന്നതായും നന്ദകുമാര്‍ ആരോപിച്ചു. കൊട്ടിയൂരിലും കടലായിയിലും സൗപര്ണികയിലുമൊക്കെയായി ക്ഷേത്രങ്ങളും കാവുകളും കേന്ദ്രീകരിച്ചാണു കേരളീയ കലകള്‍ വികസിച്ചത് എന്ന വസ്തുത മറച്ചുപിടിക്കുകയാണ്. വേദിയില്‍നിന്നുള്ള ഏകപക്ഷീയ പ്രകടനമല്ല ഭാരതീയ കലകള്‍. ആസ്വാദകന് അവന്റെ പങ്കു നല്‍കുക കൂടി ചെയ്യുമ്പോഴാണ് ഇവിടെ കലാപ്രകടനങ്ങള്‍ അര്‍ഥവത്താകുന്നത്. ഇത്തരം മികവുകള്‍ ഉയര്ത്തിക്കാണിക്കപ്പെടുന്നില്ല.
സനാതന സംസ്കൃതിയെ ചോദ്യംചെയ്യുന്നതു തിരിച്ചറിഞ്ഞ് നമ്മുടെ സാംസ്കാരികത്തനിമ എന്താണെന്നു ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. അതിനായി ദുര്‍ഗയെ പുനരാവാഹിക്കേണ്ടിയിരിക്കുന്നു എന്ന് ജെ.നന്ദകുമാര്‍ ഓര്‍മിപ്പിച്ചു. കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്.മധു സ്വാഗതവും ഭാരതീയ വിചാര കേന്ദ്രം ജില്ലാ സെക്രട്ടറി പി.ബാലഗോപാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: